നിങ്ങളുടെ വോട്ടർ ഐഡന്റിറ്റി കാർഡും ആധാറും അക്ഷയയിൽ പോവാതെ ലിങ്ക് ചെയ്യാം!! എങ്ങനെയെന്ന് അറിയാം


1. ആദ്യം താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് Voter Helpline App എന്ന ആപ്പ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഡൗൺലോഡ് ചെയ്യുക:


https://play.google.com/store/apps/details?id=com.eci.citizen&hl=en


2. Voter Registration എന്ന ഓപ്ഷനിൽ അമർത്തുക. തുടർന്ന് ഏറ്റവും അവസാന ഓപ്ഷൻ ആയ Electoral Authentication Form ( Form 6B ) എന്നതിൽ ടാപ് ചെയ്യുക.



3. Let's start എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക.


4. ഓടിപി ലഭിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, ശേഷം Verify എന്ന ഓപ്ഷൻ ടാപ് ചെയ്യുക.


5. Yes, I have voter ID Card Number എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് Next ടാപ് ചെയ്യുക.


6. വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും നൽകി Fetch Details എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക.


7. നൽകിയിട്ടുള്ള വിവരങ്ങൾ ശരി ആണെന്ന് ഉറപ്പ് വരുത്തിയത്തിനു ശേഷം Proceed എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.


8. നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകി Proceed എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.


Reference ID സ്ക്രീനിൽ വന്നാൽ സൂക്ഷിച്ച് വയ്ക്കുക.



Previous Post Next Post