ജിയോയ്‌ക്കും എയര്‍ടെല്ലിനും വെല്ലുവിളിയായി ബിഎസ്‌എൻഎല്‍; 200 രൂപ പോലും വേണ്ട, 30 ദിവസം ഡാറ്റ മഴ കലക്കി!


200 രൂപയില്‍ താഴെ വില, 30 ദിവസം വാലിഡിറ്റി. ജിയോ, എയർടെല്‍ പോലുള്ള സ്വകാര്യ കമ്പനികളെ ഞെട്ടിക്കുന്ന ബിഎസ്‌എൻഎല്ലിന്‍റെ കിടിലൻ റീചാര്‍ജ് പ്ലാൻ വിശദമായി അറിയാം.

സ്വകാര്യ ടെലികോം കമ്പനികള്‍ റീചാർജ് പ്ലാനുകളുടെ വില കൂട്ടിയതോടെ, ഏറെ പേര്‍ സർക്കാർ സ്ഥാപനമായ ബിഎസ്‌എൻഎല്ലിലേക്ക് കൂടിമാറിയിരുന്നു. 

സ്വകാര്യ കമ്പനികളെക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ ബിഎസ്‌എൻഎല്‍ മൊബൈല്‍ പ്ലാനുകള്‍ നല്‍കുന്നുണ്ട് എന്നതാണ് കൂടുതല്‍ ആളുകളെ ബിഎസ്‌എൻഎല്ലിലേക്ക് ആകർഷിക്കുന്നത്.

സാധാരണക്കാരെ ലക്ഷ്യമിട്ട് ബിഎസ്‌എൻഎല്‍ അവതരിപ്പിച്ച ഒരു ബജറ്റ് പ്ലാനാണ് നമ്മള്‍ പരിചയപ്പെടുത്തുന്നത്. 199 രൂപയുടെ ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. 

ജിയോ, എയർടെല്‍, വോഡഫോണ്‍ ഐഡിയ (വി) തുടങ്ങിയ കമ്പനികള്‍ 24 അല്ലെങ്കില്‍ 28 ദിവസത്തെ വാലിഡിറ്റി നല്‍കുമ്പോള്‍, ബിഎസ്‌എൻഎല്‍ ഒരു മാസം മുഴുവൻ (30 ദിവസം) വാലിഡിറ്റി നല്‍കുന്നു എന്നത് ഈ റീചാര്‍ജിന്‍റെ ശ്രദ്ധേയമാണ്.

199 രൂപയുടെ ഈ പ്ലാനില്‍ ദിവസവും 2ജിബി ഡാറ്റ ലഭിക്കും. അതായത് 30 ദിവസം കൊണ്ട് നിങ്ങള്‍ക്ക് ആകെ 60ജിബി ഡാറ്റ കിട്ടും. ഇതിന് പുറമെ, അണ്‍ലിമിറ്റഡ് കോളിംഗ് സൗകര്യവുമുണ്ട്. 

ദിവസവും 100 സൗജന്യ എസ്‌എംഎസുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ദിവസേനയുള്ള 2ജിബി ഡാറ്റ തീർന്നാലും വിഷമിക്കേണ്ട. 40 Kbps വേഗതയില്‍ നിങ്ങള്‍ക്ക് തുടർന്നും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാം.

200 രൂപയില്‍ താഴെ വിലയുള്ള ഈ ബജറ്റ് റീചാര്‍ജ് പ്ലാൻ സാധാരണക്കാർക്കും വിദ്യാർത്ഥികള്‍ക്കും ഒരുപോലെ അനുയോജ്യമാണ്. 

ജിയോ, എയർടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ 28 ദിവസത്തെ വാലിഡിറ്റിക്ക് 250 രൂപ മുതലാണ് പ്ലാനുകള്‍ നല്‍കുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ബിഎസ്‌എൻഎല്‍ പ്ലാൻ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് പണം ലാഭിക്കാം.

പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്‌എന്‍എല്‍ 2025 ഡിസംബർ മാസം ഉപഭോക്തൃ അടിത്തറയില്‍ കനത്ത തിരിച്ചടി നേരിട്ടു. ട്രായ് ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ച പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

Previous Post Next Post