ദീർഘദൂര ട്രെയിൻ യാത്രയിൽ ഇഷ്ടപ്പെട്ട ഭക്ഷണം എങ്ങനെ ഓർഡർ ചെയ്യാം!!


ഇതിനായുള്ള സംവിധാനം ഐ ആർ സി ടി സി.

(Indian Railway Catering and Tourism Corporation) യുടെ  ഫുഡ് ഡെലിവറി സേവനമായ സൂപ്പ് (Zoop) ജിയോ ഹാപ്റ്റികുമായി 

( Jio Haptik Technologies Limited)

സഹകരിച്ചാണ് 

ആരംഭിച്ചിരിക്കുന്നത്. 


ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് ഫുഡ് ഓർഡർ ചെയ്താൽ അടുത്ത സ്റ്റേഷനിൽ നിന്ന് സൂപ്പ് ഭക്ഷണ വിതരണം നടത്തും. 


ഇതിനായി ആപ്പ് ആവശ്യമില്ല.

വാട്‌സാപ്പ് ചാറ്റ് ബോട്ട് സേവനമാണ് ഉപയോഗിക്കേണ്ടത്.


 

 ഈ 7042062070 നമ്പർ ഫോണിൽ സേവ് ചെയ്യുക. അതിലേക്കാണ് മെസെജ് അയയ്ക്കേണ്ടത്. ഈ നമ്പരിലേക്ക് ഒരു Hi! അയച്ചാൽ മതി.





അപ്പോൾ മറുപടിയായി മെസേജ് ലഭിക്കും. കൂടാതെ മെസേജിനൊപ്പം കുറച്ച്  ഓപ്ഷനുകളുമുണ്ടാകും. 


  • ഓർഡർ ഫുഡ്, 

  • ചെക്ക് പിഎൻആർ സ്റ്റാറ്റസ്, 

  • ട്രാക്ക് ഓർഡർ, 

  • റെയ്‌സ് എ കംപ്ലയ്ന്റ് 


എന്നീ ഓപ്ഷനുകളാണ് ഉണ്ടാകുക.


ഇതിൽ Order Food തെരഞ്ഞെടുക്കുക. ഉടൻ തന്നെ പി എൻ ആർ നമ്പർ (Passenger Name Record) ചോദിക്കും. PNR  നൽകുമ്പോൾ സോഫ്റ്റ് വെയർ ട്രെയിനിലൂടെ നിങ്ങൾ  കടന്നു പോകുന്ന സ്ഥലം പെട്ടെന്ന് തിരിച്ചറിയും. 




പിഎൻആർ നമ്പർ അനുസരിച്ചുള്ള  വിവരങ്ങൾ പരിശോധിച്ച് തൊട്ടടുത്ത സ്‌റ്റേഷനുകളിൽ എവിടെയാണ് ഭക്ഷണം വേണ്ടത് എന്ന് ചോദിക്കും. അത് തെരഞ്ഞെടുത്ത് മറുപടി നൽകുക. അപ്പോൾ തന്നെ റസ്റ്റോറന്റുകളുടെ ലിസ്റ്റ് ലഭിക്കും. അതിൽ ആവശ്യമുള്ളത് തെരഞ്ഞെടുക്കണം. 



തെരഞ്ഞെടുത്ത റസ്‌റ്റോറന്റിൽ ലഭ്യമായ ഭക്ഷണങ്ങളുടെ ലിസ്റ്റ് കാണാം. അതിൽ ഇഷ്ടമുള്ളത് ക്ലിക്ക് ചെയ്യുക. തുടർന്ന് ഓൺലൈനായോ നേരിട്ടോ പണം അടയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും.. ഓർഡർ പൂർത്തിയായാൽ ഓർഡർ ട്രാക്ക് ചെയ്യാനും സാധിക്കും.



Previous Post Next Post