സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചുള്ള തീപിടിത്തം എങ്ങനെ ഒഴിവാക്കാം.

സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ  ഇപ്പോൾ  കൂടി വരുന്നുണ്ട്.

അധിക അപകടങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്  ഫോൺ ചാർജ് ചെയ്യുമ്പോൾ പൊട്ടിത്തെറിച്ചത് അല്ലെങ്കിൽ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഫോൺ ഉപയോഗിച്ചപ്പോഴാണ്.


സ്മാർട്ട്ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിക്കാനും തീ പിടിക്കാനുമൊക്കെയുള്ള കാരണങ്ങൾ ഇവയാണ്.


ഫോണിൻ്റെ ആകൃതിയിൽ വരുന്ന മാറ്റം ശ്രദ്ധിക്കുക

പ്രധാന ലക്ഷണം 

ഫോണിന്റെ ബാറ്ററി വീർത്ത് വരുന്നത് തന്നെയാണ്. ബാറ്ററി ഒരു വശത്തേക്കോ മധ്യ ഭാഗത്തോ വീർത്ത്/ചീർത്ത്  വരും. ഇങ്ങനെ കണ്ടാൽ ഉടനെ ചീർത്ത ബാറ്ററി മാറ്റുക.


ഡാമേജ് ആയ ഫോൺ ഉപയോഗിക്കുന്നത് അപകടം

ഡാമേജ് ആയതോ പൊട്ടിയതോ ആയ സ്മാർട്ട്ഫോണുകൾ തുടർച്ചയായി ഉപയോഗിക്കുന്നത് അപകടകരമാണ് പൊട്ടിയ ഡിസ്പ്ലെ, ബോഡി ഫ്രെയിം എന്നിവയൊക്കെ വെള്ളവും വിയർപ്പുമൊക്കെ ഡിവൈസിനുള്ളിലും ബാറ്ററിയിലുമൊക്കെ കയറാൻ കാരണം ആകും. 


ഫോണിനുള്ളിലെ കമ്പോണന്റ്സ് നശിക്കുക, എതെങ്കിലും തരത്തിലുള്ള കെമിക്കൽ റിയാക്ഷൻ എന്നിവയൊക്കെയായിരിക്കും ഫലം. മാത്രമല്ല ഷോർട്ട് സർക്യൂട്ടും ഓവർഹീറ്റിങ്ങുമൊക്കെ ഉണ്ടാകാനും അത് വഴി സ്മാർട്ട്ഫോൺ പൊട്ടിത്തെറിക്കാനുമൊക്കെ സാധ്യതയുണ്ട്


ചാർജറുകളെ ഒന്ന് ശ്രദ്ധിക്കുക

ഫോണുകൾക്കൊപ്പം വരുന്നവയോ അല്ലെങ്കിൽ കമ്പനി ഒർജിനൽ ചാർജറുകളോ ഉപയോഗിക്കുക. വില കുറഞ്ഞ, ഡ്യൂപ്ലിക്കേറ്റ് ചാർജറുകൾ അപകടം വിളിച്ച് വരുത്തും. പവർ റേറ്റിങ് കൂടിയ ബാറ്ററികൾ ഉപയോഗിക്കുന്നതും അപകടമാണ്.


ചാർജിങ്ങ് കേബിൾ ശ്രദ്ധിക്കുക!

ഒറിജിനൽ കേബിളുകളും അഡാപ്റ്ററുകളും ഉപയോഗിച്ച് വേണം ഫോൺ ചാർജ് ചെയ്യാൻ. മറ്റൊരു ബ്രാൻഡിന്റെ ചാർജർ ഉപയോഗിക്കുന്നത് പോലും ഡിവൈസിനും ബാറ്ററിക്കും നാശം വരുത്താം. 


വ്യത്യസ്ത കമ്പനികളുടെ കേബിളും അഡാപ്റ്ററും മിക്സ് ചെയ്ത് യൂസ് ചെയ്യുന്നതും അപകടമുണ്ടാക്കും. ഇവയുടെ വാട്ടേജ് ലെവലുകൾ വ്യത്യസ്തമാണ് എന്നതാണ് കാരണം.


കേബിളുകൾക്ക് തേയ്മാനം വന്നാലോ ഉരുകിയാലോ അവ പിന്നീട് ഉപയോഗിക്കരുത്. കേട് വന്ന കേബിളുകൾ ചാർജിങ് പ്രശ്നങ്ങൾക്കും തീ പിടിത്തത്തിനും കാരണമാകും. 


കേബിളുകൾ ബലമായി കെട്ടി മുറുക്കിയും ചുറ്റിക്കെട്ടിയുമൊന്നും വയ്ക്കരുത്. 



കാറിൽ നിന്നും ഫോൺ ചാർജ് ചെയ്യുന്നത് അത്ര നല്ലതല്ല

യാത്രയ്ക്കിടെ വാഹനങ്ങളിലെ ചാർജിങ് അഡാപ്റ്ററുകളിൽ നിന്നും മൊബൈൽ ചാർജ് ചെയ്യുന്നതിലും നല്ലത് പവർ ബാങ്കുകൾ ഉപയോഗിക്കുന്നതാണ്. 


കാറുകളിലെ ആക്സസറികൾ മിക്കവാറും തേർഡ് പാർട്ടി കച്ചവടക്കാരിൽ നിന്നും വാങ്ങി ഫിറ്റ് ചെയ്യുന്നവയായിരിക്കും. അതിനാൽ തന്നെ ഇവയുടെ ക്വാളിറ്റിയും ഉറപ്പ് വരുത്താൻ കഴിയില്ല. ഏതെങ്കിലും ഒരു അവസരത്തിൽ പെട്ടെന്നൊരു പവർ സർജ് ഉണ്ടായാൽ ഫോൺ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.



 

   

Previous Post Next Post