ജിയോയും എയര്‍ടെലും ഇന്ത്യയിൽ ഒക്ടോബറില്‍ 5ജി സേവനം ആരംഭിക്കും.

ഈ വര്‍ഷത്തെ ദീപാവലിയോടുകൂടി രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുമെന്ന് ഈ വര്‍ഷത്തെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് ജിയോ മേധാവി മുകേഷ് അംബാനി. 


ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമേ തുടക്കത്തില്‍ 5 ജി എത്തുകയുള്ളൂ. മറ്റ് നഗരങ്ങളില്‍  2023 ഡിസംബറോടുകൂടി 5 ജി ലഭിക്കും 


എയര്‍ടെല്‍ 5ജിയും ഒക്ടോബറില്‍ തന്നെ ആരംഭിക്കും. 

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 2023 അവസാനത്തോടെ രാജ്യ വ്യാപകമായും 5ജി എത്തിക്കുന്നതിനാണ് എയര്‍ടെലും ലക്ഷ്യമിടുന്നത്.


നിലവിലെ 4ജി സിംകാര്‍ഡില്‍ തന്നെ തങ്ങളുടെ 5ജി സേവനങ്ങള്‍ ഉപയോഗിക്കാനാവുമെന്നാണ് എയര്‍ടെല്‍ പറയുന്നത്. പക്ഷെ ഇതിനായി ഒരു 5ജി ഫോണ്‍ വാങ്ങേണ്ടി വരും.


ഗൂഗിളുമായി ചേര്‍ന്ന് വിലക്കുറവില്‍ 5ജി സ്മാര്‍ട്‌ഫോണുകള്‍ രംഗത്തിറക്കാന്‍ ജിയോയ്ക്ക് പദ്ധതിയുണ്ട്.

Previous Post Next Post