സ്വകാര്യ ഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യേണ്ടത് അനിവാര്യമെന്ന് ബോധ്യപ്പെട്ടാൽ സ്ഥലഉടമ എതിർത്താലും ടെലികോം കമ്പനികൾക്ക് സർക്കാർ അനുമതി നൽകിയേക്കും.
ഇത്തരം വ്യവസ്ഥകൾ ഉൾപ്പെടുന്ന പുതിയ കരട് ടെലികമ്യൂണിക്കേഷൻ ബിൽ പൊതുജനാഭിപ്രായം തേടാൻ പ്രസിദ്ധീകരിച്ചു.
ലൈൻ വലിക്കാനും ടവർ സ്ഥാപിക്കാനും അനുമതി തേടി സ്വകാര്യവ്യക്തിക്ക് ടെലികോം കമ്പനി അപേക്ഷ നൽകണം.
അനുമതി ലഭിക്കാതെ വന്നാൽ പൊതുതാൽപര്യം കണക്കിലെടുത്ത് സർക്കാരിന് അനുമതി വാങ്ങി നൽകാം. 5G നെറ്റ്വർക്കിനു വേണ്ടി കൂടുതൽ ടവറുകൾ സ്ഥാപിക്കേണ്ട ആവശ്യകത മുൻനിർത്തിയാണ് സർക്കാർ നീക്കം.
മൊബൈൽ ടവറുകൾ റേഡിയേഷൻ പരത്തുമെന്ന ഭീതിയിൽ പല സ്ഥലങ്ങളിലും ആളുകൾ എതിർപ്പ് പ്രകടിപ്പിക്കുന്നതു ഇന്ത്യയിൽ 5G നെറ്റ്വർക്ക് വ്യാപിക്കുന്നതിനു വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും സർക്കാറിന്റെ ഈ നീക്കത്തിനു പിന്നിലുണ്ട്.
ഇതുമായി ബന്ധപ്പെട്ട വാർത്ത വായിക്കാം.
ജനങ്ങളുടെ മൊബൈൽ ടവർ റേഡിയേഷൻ പേടിയും, ഇന്ത്യയിൽ 5G യുടെ ഭാവിയും: അറിയേണ്ടതെല്ലാം.
https://tech.openmalayalam.com/2021/10/mobile-tower-radiationr-and-future-of-5g-in-india.html