LIC പ്രീമിയം അടക്കാനുള്ള രണ്ട് മാർഗങ്ങൾ നോക്കാം.
https://ebiz.licindia.in/D2CPM/#Login
ലിങ്കിൽ ടാപ് ചെയ്യുക. തുടർന്ന് വരുന്ന സ്ക്രീനിൽ
പേ ഡയറക്റ്റ് (pay direct) എന്ന ഓപ്ഷനെടുക്കുക.
(ന്യൂ യൂസർ ഓപ്ഷൻ എടുത്തു ആവശ്യമായ വിവരങ്ങൾ കൊടുത്താലും, പിന്നീട് കുറച്ചു വിവരങ്ങൾ കൊടുത്തു ലോഗിൻ ചെയ്താൽ മതി)
പ്രോസീഡിൽ ടാപ് ചെയ്യുക.
ആവശ്യമായ വിവരങ്ങൾ കൊടുക്കുക.
പണമടക്കാൻ, ഓൺലൈൻ ബാങ്ക് വിവരങ്ങൾ, കൊടുക്കുക.
ഗൂഗിൾ പേ പോലുള്ള UPI രീതികളാണ് നിങ്ങൾക്ക് താല്പര്യമുള്ളതെങ്കിൽ, UPI തെരഞ്ഞെടുത്ത്, തുക ടൈപ്പ് ചെയ്താൽ,
ഗൂഗിൾ പേ ആപ്പിൽ വരുന്ന നോട്ടിഫിക്കേഷനിൽ
പാസ്‌വേഡ് ടൈപ്പ് ചെയ്യുക. ശേഷം റെസിപ്റ്റ് ഡൗൺലോഡ് ചെയ്യാം.
പ്രീമിയം അടക്കാനുള്ള രണ്ടാമത്തെ മാർഗം
ഗൂഗിൾ പേ പോലുള്ള ആപിൽ LIC എന്ന് സെർച്ച് ചെയ്യുക.
തുടർന്ന് വരുന്ന സ്ക്രീനിൽ
Life Insurance corporation (Bill Payments) സെലക്ട് ചെയ്യുക.
താഴെ കാണിച്ച വിവരങ്ങൾ കൊടുത്തു, പ്രീമിയം അടക്കാം.
ഇടപാടുകൾ കഴിഞ്ഞാൽ താഴെ കാണിച്ച പോലുള്ള റെസിപ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഒന്നിലധികം പോളിസിയുണ്ടെങ്കിൽ അതും അടക്കാവുന്നതാണ്.
പോളിസിയിൽ ഈമെയിൽ ഐഡി, ഫോൺ നമ്പർ ഇതുവരെ കൊടുക്കാത്തവർക്ക്, തൊട്ടടുത്ത LIC ബ്രാഞ്ച് വഴി ചേർക്കാവുന്നതാണ്.