ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോയിൽ ഒന്നായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷന് (ജൈടെക്സ്
gitex dubai 2022) നു
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ഇന്ന് തുടക്കം
മെറ്റാവേഴ്സിനു പ്രാധാന്യം കൊടുത്തുള്ളതാണ് ഈ വർഷത്തെ ജൈടെക്സ്.
ഒക്ടോബർ 10 നു തുടങ്ങി 14 വരെ നീണ്ടുനിൽക്കുന്ന ഷോയിൽ 5000 സ്ഥാപനങ്ങളുടെ പ്രാതിനിധ്യമുണ്ടാകും. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളിലായാണ് പരിപാടി.
സംഗീതം, ഫാഷൻ, സ്പോർട്സ്, ബിസിനസ് തുടങ്ങിയ മേഖലകളിലെ ആധുനീക സാങ്കേതിക വിദ്യകളുടെ സംഗമ ഭൂമിയായിരിക്കും ജൈടെക്സ്.
ജൈടെക്സ് 42ാം തവണയാണ് അരങ്ങേറുന്നത്. ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഓഗ്മന്റ് റിയാലിറ്റി, റിമോട്ട് വർക്ക് ആപ്, ഡിജിറ്റൽ എക്കോണമി, ക്രിപ്റ്റോ കറൻസി, കോഡിങ് തുടങ്ങിയ വിഭാഗത്തിൽ പ്രദർശനമുണ്ട്.
വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും നേതാക്കളും എത്തും. കേരളത്തിൽ നിന്ന് 40 സ്റ്റാര്ട്ടപ്പുകൾ പങ്കെടുക്കുന്നുണ്ട്.
പറക്കും കാറാണ് താരം!
ചൈനീസ് കമ്പനിയായ ഇവിടോൾ (eVTOL) അവതരിപ്പിക്കുന്ന പറക്കും കാറാണ് ഇത്തവണത്തെ മറ്റൊരു ആകർഷണം. ഭാവിയുടെ വാഹനം എന്നാണ് പറക്കും കാർ അറിയപ്പെടുന്നത്. ദുബൈയിൽ ഇത്തരം കാറുകൾക്കും വിമാനങ്ങൾക്കും മാത്രമായി വിമാനത്താവളം നിർമിക്കാൻ പദ്ധതിയുണ്ട്.
മനുഷ്യനു സഞ്ചരിക്കാവുന്ന കാറുകൾക്ക് പുറമെ ഓൺലൈൻ ഡെലിവറി വസ്തുക്കളും ഇത്തരം വാഹനങ്ങൾ വഴി എത്തിക്കാൻ പദ്ധതിയുണ്ട്. ടെക് കമ്പനിയായ എക്സ് പെങ്ങും (Xpeng Heitech)
ഇ.വി മാനുഫാക്ചററുമാണ് പറക്കും കാർ വികസിപ്പിച്ചത്. കുത്തനെ പറന്നുയരാനും താഴാനും ഇ കാറിന് കഴിയും.
ദുബൈ ചേംബർ ഓഫ് കൊമേഴ്സിന്റെ പിന്തുണയോടെയാണ് കാർ വികസിപ്പിച്ചത്. ഇലക്ട്രിക കാറാണിത്. സ്വയം നിയന്ത്രിക്കാനുള്ള കഴിവുള്ള ഡ്രൈവറെ ആവശ്യമില്ലാത്ത കാറാണിത് . മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയും.
സാങ്കേതിക വിദ്യകൾ അറിയാനും വാങ്ങാനും ആഗ്രഹിക്കുന്ന 170 രാജ്യങ്ങളിൽ നിന്നുള്ള ലക്ഷകണക്കിനു ആളുകളെ ഷോയിൽ പ്രതീക്ഷിക്കുന്നുണ്ട്.