മയക്കുമരുന്ന് കച്ചവടം, ഉപയോഗം എന്നീവ പൊലീസിനെ എങ്ങനെ അറിയിക്കാം?

മയക്കുമരുന്ന് കച്ചവടവും ഉപയോഗവും ഉള്‍പ്പെടെയുളള വിവരങ്ങള്‍ പോല്‍-ആപ്പ് വഴി രഹസ്യമായി കൈമാറാം  

  

മയക്കുമരുന്നിന്‍റെ ഉപയോഗവും കടത്തും ഉള്‍പ്പെടെയുളള വിവിധ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് രഹസ്യമായി വിവരം നല്‍കാന്‍ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കുന്നയാളുടെ വ്യക്തിഗത വിവരങ്ങള്‍ പോല്‍-ആപ്പില്‍ രേഖപ്പെടുത്തില്ലെന്നതാണ്  ഈ സംവിധാനത്തിന്റെ പ്രത്യേകത.


പോല്‍ -ആപ്പിലെ സര്‍വ്വീസസ് എന്ന വിഭാഗത്തില്‍ മോര്‍ സര്‍വ്വീസസ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ റിപ്പോര്‍ട്ട് ടു അസ് എന്ന വിഭാഗത്തില്‍ വിവരങ്ങള്‍ രഹസ്യമായി പങ്കുവയ്ക്കാനുളള ലിങ്ക് കാണാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കിട്ടുന്ന പേജില്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഇത്തരത്തില്‍ ഏത് വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാം.


ലഹരി ഉപയോഗമോ വിപണനമോ   ശ്രദ്ധയിൽപെട്ടാൽ ഈ നമ്പറിൽ  വാട്സ് ആപ്പ് വഴി അറിയിക്കാം.  

യോദ്ധാവ്

99 95 96 66 66




പോൽ-ആപ്പ് ഡൗൺലോഡ് ചെയ്യാം:

https://play.google.com/store/apps/details?id=com.keralapolice





 #PolApp 


#keralapolice #Yodhavu

Previous Post Next Post