കിടപ്പുരോഗികളുടെ ദൈനദിന കാര്യങ്ങൾ നോക്കാനുള്ള 'ജി-ഗൈറ്റർ' (G-Gaiter)
റോബോട്ടിനെ നിർമ്മിച്ചിരിക്കുന്നത്
ടെക്നോപാർക്കിലെ സ്റ്റാർട്ടപ് (Genrobotic Innovations Pvt Ltd)
ജൻറോബോട്ടിക്സാണ്.
മാൻഹോളുകളും ഓടകളും വൃത്തിയാക്കുന്നതിനായി 'ബാൻഡിക്കൂട്ട്' (Bandicoot)
എന്ന പേരിൽ റോബോട്ട് വികസിപ്പിച്ചതും ഈ കമ്പനി തന്നെയാണ്.
സാധാരണ ഗതിയിൽ 900 ചുവടുകൾ കൈപിടിച്ച് നടത്തിക്കുന്നതിന് മൂന്നു മണിക്കൂർ വേണ്ടിവരുമെങ്കിൽ റോബോട്ടുകൾ ഈ സമയപരിധി വലിയ അളവിൽ ചുരുക്കും.
ട്രെഡ്മില്ലോടുകൂടി രൂപകൽപന ചെയ്തിട്ടുള്ള ജി-ഗൈറ്റർ രോഗിയുടെ ഭാരം മുഴുവനായി വഹിക്കും.
ആളുകളുടെ സഹായം ഒഴിവാകുന്നതോടെ
ഒറ്റപ്പെട്ടു പോകുന്ന രോഗി
മാനസീകമായി തളരാതെ നോക്കാൻ
വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യയും ജി-ഗൈറ്ററിലുണ്ട്. ഇതു വഴി രോഗിക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൂടെ നടക്കാം, അത് കടൽ തീരമോ, പാർക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളോ ആകാം.
ഓക്സിജൻ ലെവൽ, ഹൃദയമിടിപ്പ് തുടങ്ങിയ
രോഗിയുടെ ആരോഗ്യനില ഡോക്ടർക്ക് നേരിട്ട് അവലോകനം ചെയ്യാം