വൗ! ഫ്ലിപ്കാർട്ടിലും മെറ്റാവേഴ്സ് വരുന്നു..!!


ഫ്ലിപ്കാർട്ട് വഴി സാധനങ്ങൾ വാങ്ങുന്ന അനുഭവം കൂടുതൽ മോഡേണാകുന്നു. അതായത് വീട്ടിൽ ഇരുന്നുകൊണ്ട്, വലിയ ഷോപ്പിങ് മാളിൽ പോയി, സാധനങ്ങൾ വാങ്ങാൻ പറ്റുന്ന അനുഭവം. നിങ്ങളുടെ 'അവതാർ' വഴി സാധനങ്ങൾ നോക്കിയും, കൈയിലെടുത്തും തൊട്ടുനോക്കിയും മറ്റും വാങ്ങാം!!


ഈ വെര്‍ച്വല്‍ ഷോപ്പിങ് അനുഭവം ഉപയോക്താക്കള്‍ക്കു നല്‍കുകയാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമന്‍ ഫ്ലിപ്കാര്‍ട്ട്. ഫ്ലിപ്‌വേഴ്‌സ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.


 ഇത്  ഫ്ലിപ്കാര്‍ട്ടിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ ഒക്ടോബര്‍ 17 മുതല്‍ ലഭ്യമാണ്.

 ( ഇപ്പോൾ ട്രയലാണ്, ഒക്ടോബര്‍ 23ന് ഔദ്യോഗികമായി നിലവിൽ വരും) 


ചില തിരഞ്ഞെടുത്ത ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ 

വാങ്ങുമ്പോഴായിരിക്കും ഈ അനുഭവം ലഭിക്കുക. 


പ്യൂമ, നിവിയ, നോയിസ്, ലാവി (Lavie) ടോക്കിയോ ടോക്കീസ്, ക്യാംപസ്, വിഐപി, അജ്മല്‍ പെര്‍ഫ്യൂംസ്, ഹിമാലയ, ബട്ടര്‍ഫ്‌ളൈ ഇന്ത്യ തുടങ്ങിയവ ഇതിലുൾപെടും.


ഫ്ലിപ്കാര്‍ട്ടിന്റെ ദീപാവലി വില്‍പനയിൽ ഇത് ലഭ്യമാകും.


ഫ്ലിപ്പ്കാർട്ട്  ഇഡാവോയുടെയും (eDAO) ഗാര്‍ഡിയന്‍ ലിങ്കിന്റെയും (GuardianLink)

സഹായത്തോടെയാണ് ഈ നൂതന ഷോപ്പിങ് അവതരിപ്പിക്കുന്നത്. 


ഫ്ലിപ്കാര്‍ട്ടിന്റെ ആന്‍ഡ്രോയിഡ് ആപ്പിലെ ഫയര്‍ഡ്രോപ്‌സ് (FireDrops) വഴിയാണ് ഈ അനുഭവം നൽകുന്നത്.


താഴെ കൊടുത്ത ലിങ്കിൽ ടാപ്പ് ചെയ്തു കിട്ടുന്ന ക്യൂ-ആർ  കോഡ് സ്കാൻ ചെയ്താൽ (കംപ്യൂട്ടർ വഴിയും പറ്റും)


https://firedrops.flipkart.com/qr-page.html 



മെറ്റാവേഴ്സ് വാർത്തകൾ:


ഹലോ..ശരിക്കും ഈ മെറ്റാവേഴ്സ് ( Metaverse ) എന്നു പറഞ്ഞാൽ എന്താണ്? എനിക്ക് ഒരു പിടിയും കിട്ടുന്നില്ല!!


https://tech.openmalayalam.com/2022/02/metaverse.html?m=1


NFT യെ പറ്റിയുള്ള വാർത്തകൾ

എല്ലാവരും കേട്ടിട്ടുണ്ട്!! പക്ഷെ പലർക്കും അറിയില്ല !! ശരിക്കും എന്താണ് NFT?


https://tech.openmalayalam.com/2022/03/1-nft.html?m=1



Previous Post Next Post