ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) അതിന്റെ പോളിസി ഉടമകള്‍ക്കായി തുടങ്ങിയ ഇന്ററാക്ടീവ് വാട്ട്സാപ്പ് സേവനങ്ങള്‍ വഴി
പ്രീമിയം അടയ്‌ക്കേണ്ട തീയതി, ബോണസ് വിവരങ്ങള്‍, പോളിസി സ്റ്റാറ്റസ് എന്നീവ അറിയാം.
എല്‍ഐസി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പോളിസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോളിസി ഉടമകള്‍ക്ക് പ്രീമിയം വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എല്‍ഐസിയുടെ ഔദ്യോഗിക വാട്ട്സാപ്പ് ചാറ്റ്ബോക്സിലൂടെ ലഭിക്കും.
വിവരങ്ങൾ ആദ്യം അറിയാൻ എന്തുചെയ്യണം?
• വാട്‌സാപ്പില്‍ സേവനങ്ങള്‍ ലഭിക്കുന്നതിനായി പോളിസികള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാത്ത പോളിസി ഉടമകള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടതായുണ്ട്.
ഇതിനായി എല്‍ഐസിയുടെ www.licindia.in എന്ന കസ്റ്റമര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് പോളിസി രജിസ്റ്റര്‍ ചെയ്യാം.
വാട്‌സ്ആപ്പ് വഴി വിവരങ്ങൾ എങ്ങനെ അറിയാം?
• ഫോണിൽ 8976862090 എന്ന
എല്‍ഐസിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് നമ്പര്‍ സേവ് ചെയ്യുക.
• എല്‍ഐസി ഓഫ് ഇന്ത്യ വാട്‌സാപ്പ് ചാറ്റ് ബോക്സ് തുറക്കുക. നമ്പറിലേക്ക് 'Hai' എന്ന സന്ദേശം അയക്കുക.
• 11 ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് ലഭിക്കും
സേവനങ്ങള്‍ വായിച്ചു നോക്കി ഓപ്ഷന്‍ നമ്പര്‍ ഉപയോഗിച്ച് ചാറ്റില്‍ മറുപടി നല്‍കുക.
വാട്‌സ്ആപ്പ് ചാറ്റില്‍ ആവശ്യമായ വിശദാംശങ്ങള്‍ അപ്പോൾ ലഭ്യമാകും