വാട്‌സ് ആപ്പിലെ ചിത്രങ്ങളും വീഡിയോകളും കാരണം ഫോൺ സ്റ്റോറേജ് നിറഞ്ഞോ? ക്ലിയർ ചെയ്യാം എളുപ്പത്തിൽ!!

വാട്ട്സ്ആപ്പ് സ്റ്റോറേജിൽ നിന്ന് ആവശ്യമില്ലാത്തതും/ ഒരുപാട് തവണ ആവർത്തിച്ചു വരുന്നതുമായ വീഡിയോകളും  ചിത്രങ്ങളും  എങ്ങനെ ഡെലീറ്റ് ചെയ്യാമെന്ന് നോക്കാം. 


വാട്ട്സ്ആപ്പ് തുറന്നതിന് ശേഷം സെറ്റിങ്സ് (Settings) എടുക്കുക.


ശേഷം സ്റ്റോറേജ് ആന്‍ഡ് ഡേറ്റ (Storage and data) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അടുത്തതായി മാനേജ് സ്റ്റോറേജ് (Manage Storage) തിരഞ്ഞെടുക്കുക.




ഇവിടെ 5MBക്കു മുകളിലുള്ള ഫയലുകള്‍ കാണാന്‍ സാധിക്കും. അതിന് താഴെയായി ഓരോ ചാറ്റിലേയും ഫയലുകള്‍ പ്രത്യേകമായി തിരിച്ച് നല്‍കിയിരിക്കുന്നതും കാണാം.



ഡെലീറ്റ് ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ഓരോ ഫയലും സെലക്ട് ചെയ്യുക. 




ശേഷം

ശേഷം ഡെലീറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.



ഇവിടെ തന്നെ ഓരോരുത്തരും അയച്ച മെസ്സേജ് സൈസും കാണാം. അതിൽ ടാപ് ചെയ്തു, ആവശ്യമില്ലാത്തത് ഡെലീറ്റ് ചെയ്യാം.



ഫോണിലെ ഫയൽ മാനേജറിൽ വാട്സ്ആപ് എന്ന് സെർച്ച് ചെയ്തതിനു ശേഷം


വാട്‌സ് ആപ്പ് ഡാറ്റാബേസുകളും ഡെലീറ്റ് ചെയ്യാം.


Previous Post Next Post