വാട്സ്ആപ്പിൽ ഇനി 'അവതാര'ങ്ങളുടെ (Avatar) കാലം!! എന്തിനു വേണ്ടി? ഇത് എങ്ങനെ ഉപയോഗിക്കാം?

വാട്സ്ആപ്പിൽ അവതാറുകള്‍ രൂപകല്‍പ്പന ചെയ്യാനുള്ള ഫീച്ചര്‍ കമ്പനി പുറത്തിറക്കി. 


അതായത് നിങ്ങളുമായി ഏകദേശം സാമ്യമുള്ള കാർട്ടൂൺ ചിത്രം എളുപ്പത്തിൽ നിർമ്മിച്ച് നിങ്ങൾക്ക് വാട്‌സ്ആപ്പിൽ പ്രോഫൈൽ പിക്ച്ചറായും, ചാറ്റുകളിൽ സ്റ്റിക്കറായും ഉപയോഗിക്കാം


ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ക്ക് വാട്‌സ്ആപ്പ് ചാറ്റിനെ കൂടുതല്‍ മനോഹരമാക്കി മാറ്റാന്‍ സാധിക്കുന്നതാണ്. അവതാര്‍ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം.


അവതാര്‍ ഫീച്ചര്‍ ലഭിക്കുന്നതിനായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. 


വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിനായി ഇവിടെ ടാപ് ചെയ്യുക.


https://play.google.com/store/apps/details?id=com.whatsapp




തുടര്‍ന്ന് 'സെറ്റിംഗ്‌സ്' എന്ന ഐക്കണ്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് 'അവതാര്‍' എന്ന ഓപ്ഷന്‍ എടുത്തതിനുശേഷം 'Create your Avatar' എന്നുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്ത്, 'Get started' ടാപ്പ് ചെയ്യുക. 






തുടര്‍ന്ന് കാണുന്ന ഇന്റര്‍ഫേസില്‍ ഉപയോക്താക്കള്‍ക്ക് അവതാറിന് ആവശ്യമായ ഹെയര്‍ സ്‌റ്റൈലുകള്‍, വസ്ത്രം, ശരീരഘടന, മുഖത്തിന്റെ ആകൃതി, മേക്കപ്പ്, ആഭരണങ്ങള്‍, കണ്ണട തുടങ്ങിയവയും ചേര്‍ക്കാന്‍ സാധിക്കും. ആകെ 36 ഇഷ്ടാനുസൃത സ്റ്റിക്കറുകള്‍ ഉപയോഗിക്കമെന്നതാണ് പുതിയ ഫീച്ചറിന്റെ സവിശേഷത.







ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം തന്നെ അവതാറുകള്‍ സൃഷ്ടിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ദീര്‍ഘ കാലം എടുത്തതിനുശേഷമാണ് വാട്‌സ്ആപ്പില്‍ ഈ ഫീച്ചര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.






Previous Post Next Post