എയർടെൽ പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചു : എന്തൊക്കെ ആനുകൂല്യങ്ങൾ?


 84 ദിവസത്തെ വാലിഡിറ്റിയിൽ 500 രൂപയിൽ താഴെ വിലയുള്ള ഈ ബഡ്ജറ്റ് സൗഹൃദ റീച്ചാർജ് പ്ലാനിൽ ആകർഷകമായ നിരവധി ഫീച്ചറുകളുണ്ട്. എയർടെൽ, ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ പുതിയ പ്ലാൻ  വിപണിയിൽ ശ്രദ്ധേയമാകുന്നു.

 84 ദിവസത്തെ വാലിഡിറ്റിയോടു കൂടിയ 455 രൂപയുടെ പുതിയ റീച്ചാർജ് പ്ലാനാണ് അവതരിപ്പിച്ചത്. ഈ പ്ലാനിൽ പരിധിയില്ലാത്ത വോയിസ് കോളിംഗ്, രാജ്യത്തൊട്ടാകെ സൗജന്യ റോമിംഗ്, 900 എസ്‌എംഎസുകൾ, ആറ് ജിബി ഡാറ്റ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാണ്. കൂടുതലായും വീട്ടിൽ വൈഫൈ ഉപയോഗിക്കുന്നവരെയും, കുറവ് ഡാറ്റ ഉപഭോഗമുള്ള ഫീച്ചർ ഫോൺ ഉപയോക്താക്കളെയും ലക്ഷ്യമിട്ടാണ് ഈ പുതിയ പ്ലാൻ ആവിഷ്കരിച്ചിരിക്കുന്നത്.

എയർടെൽ പുതിയ റീച്ചാർജ് ഓഫർ പ്രഖ്യാപിച്ചതോടെ മൊബൈൽ സേവനദാതാക്കളിലെ മത്സരം കനക്കുകയാണ്. 

Previous Post Next Post