യാത്ര ചെയ്യുമ്പോള്‍ ഛർദ്ദിക്കാന്‍ (മോഷൻ സിക്ക്നസ്) തോന്നാറുണ്ടോ? അങ്ങനെയുള്ളവർക്കായി ആപ്പിളിൽ നിന്ന് സന്തോഷവാർത്ത. ഐഫോണുകളും ഐപാഡുകളും പുതിയ "വെഹിക്കിള്‍ മോഷൻ ക്യൂസ്" ഫീച്ചറുമായി അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍.
ഈ ഫീച്ചർ നിങ്ങളെ മോഷൻ സിക്ക്നസ് നിയന്ത്രിക്കാൻ സഹായിക്കും. ശരീരത്തിന് അനുഭവപ്പെടുന്നതും കണ്ണുകൾ കാണുന്നതും തമ്മിലുള്ള പൊരുത്തക്കേടാണ് മോഷൻ സിക്ക്നസിന് കാരണമാകുന്നത്. ഒരു കാറിൽ സഞ്ചരിക്കുമ്പോൾ, ശരീരത്തിന് ചലനം അനുഭവപ്പെടുന്നു, എന്നാൽ ആ ചലനങ്ങളുമായി പൊരുത്തപ്പെടാത്ത സ്‌ക്രീനിലേക്ക് നോക്കുമ്പോള്‍ മോഷൻ സിക്ക്നസ് അനുഭവപ്പെടാം. ഈ പ്രശ്നം പലർക്കും അവരുടെ ഡിവൈസുകൾ ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കും.
ആപ്പിളിന്റെ പുതിയ "വെഹിക്കിള്‍ മോഷൻ ക്യൂസ്" ഫീച്ചറിന്റെ ലക്ഷ്യം ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ്. സമന്വയിപ്പിച്ച് നീങ്ങുന്ന സ്‌ക്രീനിന്റെ അരികുകളിൽ ആനിമേറ്റഡ് ഡോട്ടുകള്‍ പ്രദർശിപ്പിച്ച് വാഹനത്തിന്റെ ചലനവുമായി പൊരുത്തപ്പെടുത്തിയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഈ ഡോട്ടുകള്‍ മസ്തിഷ്കത്തിന് അനുഭവപ്പെടുന്ന ചലനത്തെ കണ്ണുകൾ കാണുന്നതുമായി പൊരുത്തപ്പെടുത്താന്‍ സഹായിക്കുന്നു, ഇതുവഴി മോഷൻ സിക്ക്നസിനെ നിയന്ത്രിക്കാം.