യൂട്യൂബ് പോലെ എക്സിൽ നിന്നും ഇനി കാശുണ്ടാക്കാം; വമ്പൻ അപ്ഡേറ്റിന്റെ പുതിയ അതിരുകൾ

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സ് (x.com )വഴിയും പണമുണ്ടാക്കാം. ടെസ്ല സിഇഒ എലോണ്‍ മസ്ക്  അറിയിപ്പുമായി രംഗത്ത്. യൂട്യൂബിന് സമാനമായി എക്സില്‍ മോണിറ്റൈസേഷന് തുടക്കം കുറിക്കുക എന്നാണ് മസ്ക് പറയുന്നത്.

പോഡ്കാസ്റ്റുകള്‍ (Podcasts) പോസ്റ്റ് ചെയ്തും മോണിറ്റൈസേഷണ് നേടാമെന്നാണ് മസ്ക് അറിയിച്ചത്.

സിനിമകള്‍ എക്സില്‍ പോസ്റ്റ് ചെയ്യാനാകുന്ന സംവിധാനത്തിന് തുടക്കം കുറിക്കുമെന്നും എഐ ഓഡിയൻസ് സംവിധാനം എക്സില്‍ കൊണ്ടുവരുമെന്നും മസ്ക് പോസ്റ്റില്‍ പറയുന്നു. പരസ്യങ്ങള്‍ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എ.ഐ ഓഡിയൻസ്. ലിങ്ക്ഡ് ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള മസ്കിന്റെ ശ്രമം അടുത്തിടെ ചർച്ചയായിരുന്നു.

തൊഴിലന്വേഷണത്തിനുള്ള സൗകര്യത്തിന് പുറമെ, ഒരുപാട് മറ്റ് ഫീച്ചറുകളും മസ്‌ക് എക്‌സില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനകം പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ എക്‌സില്‍ പങ്കുവെച്ചു കഴിഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ള കമ്ബനികള്‍ ഉദ്യോഗാര്‍ഥികളെ ഈ പ്ലാറ്റ്ഫോമില്‍ തേടുന്നുണ്ട്. മാസം ഒന്നിന്റെ അവസാനം, എക്സ് കമ്ബനി അനുസരിച്ച് 10 ലക്ഷം ഉദ്യോഗാര്‍ത്ഥികളെ തേടുന്നുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചറുകള്‍ കമ്ബനി അവതരിപ്പിച്ചു കഴിഞ്ഞു.

Previous Post Next Post