200 രൂപയ്ക്കു താഴെ 6 BSNL പ്ലാനുകൾ: കൂടുതൽ ഡാറ്റയും കോളുകളും, കുറഞ്ഞ ചെലവിൽ!


സർക്കാർ ടെലികോം കമ്ബനിയായ BSNL, കുറഞ്ഞ വിലയിൽ മികച്ച റീചാർജ് പ്ലാനുകൾ നൽകുന്നു. BSNL 4G, 5G സേവനങ്ങൾ ഇപ്പോഴും ലഭ്യമാകാത്തതിനാൽ, വേഗതയിൽ കുറവുണ്ടെങ്കിലും, ഈ വർഷം തന്നെ 4G സേവനം ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 200 രൂപയ്ക്കു താഴെ വിലയുള്ള 6 പ്രീ-പെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.


1. 147 രൂപയുടെ പ്ലാൻ

147 രൂപ പ്ലാനിൽ 10GB ഡാറ്റയും 30 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് നാഷണൽ, ലോക്കൽ കോളുകളും സൗജന്യ BSNL ട്യൂണും ഉൾപ്പെടുന്നു. ഈ പ്ലാൻ കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും നൽകുന്നു.


2. 139 രൂപയുടെ പ്ലാൻ

ഇതൊരു GP2 വരിക്കാർക്ക് വേണ്ടിയുള്ള പോക്കറ്റ്-ഫ്രെണ്ട്ലി ബിഎസ്എൻഎൽ പ്ലാനാണ്. ജിപി1 കാലയളവില്‍ റീചാർജ് ചെയ്യുന്നവർക്ക് സെക്കൻഡ് ചാൻസ് എന്ന നിലയിലാണ് GP2 പരിചയപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഗ്രേസ് പിരീഡിലുള്ളവർക്ക് 139 രൂപയുടെ ഈ പ്ലാൻ മികച്ച ഓപ്ഷനാണ്.

ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെ ലഭ്യമാണ്. ഇതില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും നാഷണൽ റോമിംഗും അടങ്ങുന്നു. കൂടാതെ, ദിവസേന 1.5GB ഡാറ്റയും ഓരോ ദിവസവും 100 എസ്എംഎസും ലഭ്യമാക്കുന്നു.



3. 184 രൂപയുടെ പ്ലാൻ

184 രൂപ പ്രീ-പെയ്ഡ് പ്ലാനിലും 28 ദിവസമാണ് വാലിഡിറ്റി. ഇതില്‍ വോയ്‌സ് കോളിങ്, എസ്‌എംഎസ് ആനുകൂല്യങ്ങള്‍ സൌജന്യമാണ്. ദിവസേന 1GB ഡാറ്റയും ഈ പ്ലാനില്‍ ലഭിക്കുന്നു. പ്രതിദിനം 100 എസ്‌എംഎസും അണ്‍ലിമിറ്റഡ് വോയിസ് കോളുമാണ് മറ്റ് ആനുകൂല്യങ്ങള്‍. Lystn പോഡ്‌കാസ്റ്റിന്റെ ആക്സസ് ഇതിലുണ്ട്.



4. 185 രൂപയുടെ പ്ലാൻ

185 രൂപ പ്ലാനിലും സമാന ആനുകൂല്യങ്ങളോടൊപ്പം Challenges Arena മൊബൈൽ ഗെയിമിംഗിന്റെ ആക്സസുമുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയോടുകൂടി, ദിവസേന 1GB ഡാറ്റയും 100 SMS-ഉം അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു. ഗെയിമിംഗിൽ താൽപ്പര്യമുള്ളവർക്ക് ഇത് മികച്ചൊരു ഓപ്ഷനാണ്.



5. 186 രൂപയുടെ പ്ലാൻ

ഈ പ്ലാനില്‍ 28 ദിവസമാണ് വാലിഡിറ്റി. 28GB മൊത്തം ലഭിക്കും. അതായത് ഓരോ ദിവസവും 1GB വീതം നേടാം. സൗജന്യ വോയ്സ് കോളുകള്‍, 100 എസ്‌എംഎസുകളും ലഭിക്കുന്നു. ഹാർഡി ഗെയിമുകളും ബിഎസ്‌എൻഎല്‍ ട്യൂണുകളും ഇതിലുണ്ട്. എന്നാല്‍ ഒരു രൂപ കൂടുതലുള്ള ബിഎസ്‌എൻഎല്‍ പ്ലാൻ ഇതിനേക്കാള്‍ ലാഭകരമാണ്



6. 187 രൂപയുടെ പ്ലാൻ

187 രൂപ പ്ലാനില്‍ മൊത്തം 50ജിബി ഡാറ്റയാണുള്ളത്. അതായത് ഓരോ ദിവസവും 1.5GB വീതം നേടാം. ഇതില്‍ ബിഎസ്‌എൻഎല്‍ 28 ദിവസം വാലിഡിറ്റി അനുവദിച്ചിരിക്കുന്നു. ദിവസനേ 100 എസ്‌എംഎസ് അയക്കാം. അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങും ബിഎസ്‌എൻഎല്‍ തരുന്നു. ബിഎസ്‌എൻഎല്‍ ട്യൂണുകളും PRBT സർവ്വീസും 187 രൂപ പ്ലാനില്‍ ചേർത്തിട്ടുണ്ട്.



BSNL 4G സേവനം വരുന്നതോടെ, ഈ പ്ലാനുകൾ കൂടുതൽ ആകർഷകമാകും. കുറഞ്ഞ വിലയിൽ മികച്ച പ്ലാനുകൾ ആവശ്യക്കാർക്ക് ഇത് ഒരു നല്ല അവസരമാണ്.

Previous Post Next Post