എയർടെൽ പുതിയ പ്ലാൻ: 56 ദിവസത്തെ വാലിഡിറ്റിയുമായി 395 രൂപയിൽ അൺലിമിറ്റഡ് ഓഫറുകൾ!

 

ഭാരതി എയർടെൽ വരിക്കാർക്ക് പുതിയ സന്തോഷ വാർത്തയുണ്ട്. 395 രൂപയ്ക്ക് ആകർഷകമായ പുതുപുത്തൻ പ്ലാൻ എയർടെൽ അവതരിപ്പിച്ചിരിക്കുകയാണ്.  ഇതിൽ എയർടെൽ വരിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്.

395 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

395 രൂപയുടെ പുതിയ പ്ലാൻ 56 ദിവസത്തെ സേവന വാലിഡിറ്റിയോടെ വരുന്നു. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 600 എസ്‌എംഎസ്, 6GB ഡാറ്റ എന്നിവ ലഭിക്കും. പ്ലാനിൽ ഫ്രീ ഹെലോട്യൂൺ, വിങ്ക് മ്യൂസിക് ആക്സസ്, അപ്പോളോ 24|7 സർക്കിള്‍ ആക്സസ് പോലുള്ള അധിക സേവനങ്ങളും ഉൾപ്പെടുന്നു. എന്നാൽ, അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല.

300 രൂപ റേഞ്ചിലെ എയർടെൽ പ്ലാനുകൾ

300 രൂപ മുതൽ 400 രൂപ വരെയുള്ള 5 പ്രീപെയ്ഡ് പ്ലാനുകളും എയർടെലിൽ ലഭ്യമാണ്. 319, 329, 359, 399 രൂപാ റേഞ്ചിൽ വരുന്ന പ്ലാനുകൾക്കു മാത്രമാണ് ഒരു മാസം വാലിഡിറ്റിയുള്ളത്. 395 രൂപ പ്ലാനിൽ മാത്രമാണ് 56 ദിവസത്തെ വാലിഡിറ്റി ലഭിക്കുക.

ഈ പുതിയ എയർടെൽ പ്ലാൻ വഴി വരിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ അനുഭവപ്പെടും.

Previous Post Next Post