വെറുതെ സ്ക്രീനിൽ തട്ടിയാൽ പണമുണ്ടാക്കാമോ? ഹാംസ്റ്റർ കോംബാറ്റിന്റെ യാഥാർഥ്യം അറിയൂ!


യാതൊരു മുതലുമില്ലാതെ പണക്കാരാകാമെന്ന വാഗ്ദാനത്തോടെയാണ് ഹാംസ്റ്റർ കോംബാറ്റ് ഗെയിമിനെ കുറിച്ചുള്ള റീലുകൾ വ്യാപകമായി പ്രചരിക്കുന്നത്. ഇതിൽ ആകൃഷ്ടരായ യുവാക്കളിൽ പലരും യൂട്യൂബ് ടൂട്ടോറിയലുകളുടേയും മറ്റ് സോഴ്സുകളുടെയും സഹായത്തോടെ ഹാംസ്റ്റർ കോയിൻ മൈനിങ്ങിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അടുത്തമാസം ഹാംസ്റ്റർ കോംബാറ്റ് കമ്പനിയുടെ ക്രിപ്റ്റോ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പറയുന്നത്. ഇതുവഴി വൻതുക വരുമാനമുണ്ടാക്കാമെന്നും വീഡിയോകൾ വാഗ്ദാനം ചെയ്യുന്നു. 

ഹാംസ്റ്റർ കോംബാറ്റ് എന്താണ്?

ഹാംസ്റ്റർ കോംബാറ്റ് ഒരു പ്ലേ റ്റു എർൺ മെസേജിങ് ബോട്ടാണ്, ഇത് ടെലഗ്രാം മെസേജിങ് ആപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഗെയിം കളിക്കുന്നതിനൊപ്പം ക്രിപ്റ്റോകറൻസി പരിചയപ്പെടുത്തലും ഇതിന്റെ ലക്ഷ്യം. അജ്ഞാതരായ ഒരു സംഘമാണ് ഈ ഗെയിം വികസിപ്പിച്ചത്. എന്നാൽ, റഷ്യൻ സംരംഭകനായ എഡ്വേർഡ് ഗുറിനോവിച്ചാണ് ഇതിന് നേതൃത്വം നൽകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഹാംസ്റ്റർ കോംബാറ്റിന്റെ പ്രവർത്തനം എങ്ങനെ?

ടെലഗ്രാമിൽ ലഭിക്കുന്ന ലിങ്കിലൂടെ ഉപഭോക്താക്കൾക്ക് ഹാംസ്റ്റർ ബോട്ട് തുറക്കാം. തുടർന്ന്, ഒരു ക്രിപ്റ്റോ എക്സ്ചേഞ്ച് തിരഞ്ഞെടുക്കാം. ഗെയിമിലൂടെ പരമാവധി ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഹാംസ്റ്റർ എന്ന ജീവിയുടെ ചിത്രം കാണുന്നിടത്ത് സ്ക്രീനിൽ നിരന്തരം ടാപ്പ് ചെയ്യുന്നതനുസരിച്ച് കോയിനുകൾ അഥവാ ഹാംസ്റ്റർ ടോക്കനുകൾ ശേഖരിക്കാം. ഗെയിമിന്റെ ലിങ്കുകൾ പങ്കുവെച്ചാലും, പ്രതിദിന ടാസ്കുകൾ പൂർത്തിയാക്കിയാലും കോയിനുകൾ ലഭിക്കും. ഈ കോയിനുകൾ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ വിറ്റാൽ പണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. 

പണം കിട്ടുമോ?

നിലവിൽ, ഇതൊരു തട്ടിപ്പാണെന്ന റിപ്പോർട്ടുകളൊന്നുമില്ല. ഹാംസ്റ്റർ കോംബാറ്റിന്റെ കാര്യത്തിൽ, റീല്സിലും മറ്റും പറയുന്നത് പോലെ വൻ തോതിലുള്ള വരുമാനം ലഭിച്ചേക്കില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ദർ പറയുന്നത്. മാത്രവുമല്ല, ക്രിപ്റ്റോ എക്സ്ചേഞ്ച് ഇടപാടുകൾ എളുപ്പവുമല്ല. ക്രിപ്റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട നല്ലൊരു ധാരണയില്ലാതെ അതിൽ നിന്ന് ഫലപ്രദമായ ഒരു വരുമാനം നേടുക സാധ്യമല്ല. 

തീരുമാനം

ഹാംസ്റ്റർ കോംബാറ്റ് ജനപ്രിയ മെസേജിങ് ആപ്പ്ലിക്കേഷനായ ടെലഗ്രാമിലൂടെ പ്രചരിച്ചതോടെയാണ് ഇത്രയേറെ സ്വീകാര്യത ലഭിച്ചത്. 40 രാജ്യങ്ങളിലായി 15 കോടിയാളുകൾ ഈ ഗെയിം കളിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രിപ്റ്റോ ഇടപാടുകളുമായി യാതൊരു ധാരണയുമില്ലാത്ത കുട്ടികളും ഇത് കളിക്കുന്നുണ്ടെന്ന വിവരങ്ങളും ഉണ്ടാകുന്നു.

1 Comments

Previous Post Next Post