വോയ്‌സ് മെസേജുകൾ ടെക്സ്റ്റ് മെസേജാക്കി മാറ്റാൻ വാട്‌സാപ്പിന്റെ പുതിയ ഫീച്ചർ!!


ദൈർഘ്യമേറിയ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കാത്തവർക്ക് ഏറെ ഉപകാരപ്രദമാണ് വാട്സാപ്പിലെ വോയ്സ് മെസേജുകള്‍.

അറിയിക്കാനുള്ള സന്ദേശം സ്വന്തം ശബ്ദത്തില്‍ റെക്കോർഡ് ചെയ്തയക്കാം. ഇന്നാല്‍ ഇതിന് സമാനമായ മറ്റൊരു പ്രശ്നം സന്ദേശങ്ങളുടെ സ്വീകർത്താവും നേരിടുന്നുണ്ടാവാം. വാട്സാപ്പില്‍ വരുന്ന ശബ്ദ സന്ദേശങ്ങള്‍ ലൗഡ്സ്പീക്കർ വഴിയോ, റിസീവർ വഴിയോ കേള്‍ക്കാൻ പറ്റിയ സാഹചര്യത്തില്‍ ആയിരിക്കണം എന്നില്ല അയാള്‍. സന്ദേശങ്ങള്‍ വായിക്കുകയാവും എളുപ്പം. 

വാട്സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ ട്രാസ്ക്രൈബ് ഓപ്ഷൻ അതിന് വേണ്ടിയുള്ളത്. റെക്കോർഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്സ്റ്റ് ആക്കി മാറ്റാനും തർജ്ജമ ചെയ്യാനും ഇതുവഴി സാധിക്കും. ഹിന്ദി, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ, ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഭാഷകളിലാവും തുടക്കത്തില്‍ ഈ സൗകര്യം ലഭിക്കുക.

വാട്സാപ്പിന്റെ 2.24.7.8 ആൻഡ്രോയിഡ് ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. വോയ്സ് ട്രാൻസ്ക്രിപ്റ്റ് ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇതുവഴി വാട്സാപ്പിലെത്തും. ശേഷം വാട്സാപ്പില്‍ വരുന്ന ശബ്ദസന്ദേശങ്ങളെ ട്രാൻസ്ക്രൈബ് ചെയ്യാനാവും. 

ഫോണില്‍ തന്നെയാവും ഈ ഫീച്ചറിന്റെ പ്രൊസസിങ് നടക്കുക എന്നാണ് വിവരം.അതിനാല്‍ സന്ദേശങ്ങള്‍ ട്രാൻസ്ക്രൈബ് ചെയ്യാനായി പുറത്തുള്ള സെർവറുകളിലേക്ക് അയക്കില്ല. ശബ്ദ സന്ദേശങ്ങളുടെ എന്റ് ടു എന്റ് എൻക്രിപ്ഷൻ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.

Previous Post Next Post