ഒന്നും രണ്ടുമല്ല, ഇനി 20 പാട്ടുകള്‍ വരെ ചേര്‍ക്കാം; കിടിലന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം


റീൽസ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായിതാ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇന്സ്റ്റഗ്രാം.

ഇനിമുതല് റീലുകളില് ഒന്നിലധികം ഓഡിയോ ട്രാക്കുകള് ചേർക്കാനാകും. 20 പാട്ടുകള് വരെ ഒരു റീലില് ചേര്ക്കാനുള്ള മള്ട്ടിപ്പിള് ഓഡിയോ ട്രാക്ക്സ് ഫീച്ചര് അവതരിപ്പിച്ചിരിക്കുകയാണ് ഇന്സ്റ്റഗ്രാം. 


ഒന്നിലേറെ പാട്ടുകള് ഒരൊറ്റ റീലില് എഡിറ്റ് ചെയ്ത് റീൽ അടിപൊളിയാക്കാം. ഇന്ത്യയിലാണ് ഈ ഓഡിയോ ഫീച്ചർ ഇന്സ്റ്റഗ്രാം ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്.ഇങ്ങനെ നിർമിക്കുന്ന റീൽസിന്റെ ഓഡിയോ പിന്നീട് മറ്റ് റീലുകൾ ഉപയോഗിക്കുന്നതിനായി സേവ് ചെയ്തുവെക്കുകയും ചെയ്യാം. 


ഇന്സ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് ഇക്കാര്യം പങ്കുവെച്ചത്. കൂടുതൽ വ്യൂസ് കൂട്ടാനും എന്ഗേജിനും ഇത് സഹായകമാകുമെന്നാണ് അദ്ദേഹം പറയുന്നത്. 


ഇന്ത്യയിലെ ഇന്സ്റ്റ യൂസര്മാർ വളരെ ആക്ടീവായതിനാലാണ് ആദ്യം ഇന്ത്യയില് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. വളരെ ആകര്ഷകമായ ഫീച്ചറായി ഇതിനെ തോന്നിക്കുമെങ്കിലും എഡിറ്റിംഗ് വലിയ വശമില്ലാത്തവർ ക്ക് ഒന്നിലേറെ ഓഡിയോ ട്രാക്കുകൾ റീലില് കൂട്ടിച്ചേർക്കുക ചിലപ്പോൾ പ്രയാസമായേക്കും. ഏതായാലും പുതിയ ഓഡിയോ ഫീച്ചറാണ് ഇന്സ്റ്റയിൽ ഇനി തരംഗമാകാൻ പോകുന്നത്.

Previous Post Next Post