നാട്ടിലെ ബി.എസ്.എൻ.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം; രാജ്യത്ത് ആദ്യം കേരളത്തില്‍

 


നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എൻ.എല്‍. സിം കാർഡ്, പ്രത്യേക റീചാർജ് മാത്രം ചെയ്ത് യു.എ.ഇ.യിലും ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ വന്നു.പോകും മുമ്പ് നാട്ടിലെ കസ്റ്റമർ കെയർ സെന്ററില്‍ നിന്ന് ഇന്റർനാഷണല്‍ സിം കാർഡിലേക്ക് മാറേണ്ടിവരുന്ന സ്ഥിതിയാണ് ഒഴിവായത്. 90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാർജ് ചെയ്താല്‍ നാട്ടിലെ സിം കാർഡ് ഇന്റർനാഷണലായി മാറും. പ്രത്യേക റീചാർജ് കാർഡിന്റെ സാധുതയ്ക്കുവേണ്ടിമാത്രമാണ്. കോള്‍ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാർജ് ചെയ്യണം.

രാജ്യത്ത് ആദ്യമായി കേരള സർക്കിളിലാണ് ഇത്തരമൊരു പദ്ധതി ബി.എസ്.എൻ.എല്‍. നടപ്പാക്കുന്നത്.

മലയാളികള്‍ ഏറെയുള്ള രാജ്യമെന്നനിലയിലാണ് യു.എ.ഇ.യ്ക്ക് പരിഗണന കിട്ടിയത്. ഭാവിയില്‍ മറ്റുരാജ്യങ്ങളിലും ഈ സംവിധാനം ഏർപ്പെടുത്താനാണ് ബി.എസ്.എൻ.എല്‍. ഉദ്ദേശിക്കുന്നത്.

Previous Post Next Post