ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും വാട്സാപ്പിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്ക് 213 കോടി രൂപ പിഴയിട്ട് ഇന്ത്യയുടെ മത്സരക്കമ്മിഷൻ. 2021ലെ വാട്സാപ്പ് സ്വകാര്യതാനയ പരിഷ്കരണവുമായി ബന്ധപ്പെട്ട് മെറ്റ കൃത്രിമത്വം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഡിജിറ്റൽ വിപണിയിലെ കുത്തക നിലനിർത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളിൽനിന്നും മത്സരവിരുദ്ധ നടപടികളിൽ നിന്നൊഴിവാകാനും കമ്മിഷൻ മെറ്റയോടു നിർദേശിച്ചു.