ദില്ലി: ഗൂഗിൾ ക്രോം (Google Chrome) ഉപയോഗിക്കുന്നവർക്ക് കേന്ദ്ര സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പഴയ പതിപ്പുകൾ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് അപകടസാധ്യതയുണ്ടെന്ന് കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) മുന്നറിയിപ്പ് നൽകി. ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഭാഗമാണ് സിഇആർടി-ഇൻ. വിൻഡോസ് (Windows), മാക്ഒഎസ് (macOS), ലിനക്സ് (Linux) എന്നിവയിൽ പഴയ ക്രോം പതിപ്പുകൾ ഉപയോഗിക്കുന്നവർ സുരക്ഷിതരായിരിക്കാൻ ഉടൻ തന്നെ പുതിയ പതിപ്പിലേക്ക് മാറണം. ഹാക്കർമാർക്ക് നിങ്ങളുടെ സിസ്റ്റം വിദൂരത്തിരുന്ന് നിയന്ത്രിക്കാൻ കഴിയുന്ന ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ഈ പഴയ പതിപ്പുകളിലുണ്ട്.
CIVN-2025-0130 പ്രകാരം, വിൻഡോസിലും മാക്ഒഎസിലും 137.0.7151.119/.120-ന് മുമ്പുള്ള ക്രോം ഡെസ്‌ക്‌ടോപ്പ് പതിപ്പുകളും ലിനക്സിൽ 137.0.7151.119-ന് മുമ്പുള്ള പതിപ്പുകളുമാണ് അപകടകരമായിട്ടുള്ളത്. ക്രോമിന്റെ ഇന്റേണൽ കോഡിലെ സാങ്കേതിക തകരാറുകൾ, പ്രത്യേകിച്ച് പ്രൊഫൈലർ മൊഡ്യൂളിലെ മെമ്മറി മാനേജ്മെന്റ് എററും V8 ജാവാസ്ക്രിപ്റ്റ് എഞ്ചിനിലെ ഇന്റീജർ ഓവർഫ്ലോയുമാണ് പ്രശ്നങ്ങൾക്ക് കാരണം.
ഈ പിഴവുകൾ ഹാക്കർമാർക്ക് ഉപയോക്താവിൻ്റെ കമ്പ്യൂട്ടറിൽ ദോഷകരമായ കോഡുകൾ പ്രവർത്തിപ്പിക്കാനും, ബ്രൗസർ തകരാറിലാക്കാനും, അല്ലെങ്കിൽ ഉപയോക്താവിനെ അപകടകരമായ വെബ് പേജുകൾ സന്ദർശിപ്പിച്ച് സെൻസിറ്റീവ് വിവരങ്ങൾ (sensitive information) വരെ ചോർത്താനും അവസരം നൽകും. പെട്ടന്നൊന്നും അറിയാൻ സാധിക്കാത്ത രീതിയിൽ ഈ പിഴവുകൾ ഉപയോഗിച്ച് ഹാക്കിംഗ് നടത്താൻ സാധിക്കുന്നതുകൊണ്ട്, ഡാറ്റ നഷ്ടപ്പെടുന്നതുവരെ ഉപയോക്താക്കൾ തങ്ങളുടെ ഉപകരണം അപകടത്തിലാണെന്ന് അറിയണമെന്നില്ല.
ആർക്കൊക്കെയാണ് അപകടസാധ്യത?
ഡെസ്‌ക്‌ടോപ്പിലോ ലാപ്ടോപ്പിലോ കാലഹരണപ്പെട്ട ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന ഏതൊരാൾക്കും അപകടമുണ്ട്. വിൻഡോസ്, മാക്ഒഎസ്, ലിനക്സ് ഉപയോക്താക്കൾ ശ്രദ്ധിക്കണം. കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഈ സുരക്ഷാ വീഴ്ച വ്യാപകമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

സുരക്ഷിതമായിരിക്കാൻ എന്ത് ചെയ്യണം?
ഉപയോക്താക്കൾ Chrome ഉടൻ തന്നെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് CERT-In നിർദ്ദേശിച്ചു.
Chrome തുറന്ന് മുകളിൽ കാണുന്ന മൂന്ന് കുത്തുകളുള്ള മെനുവിൽ ക്ലിക്ക് ചെയ്യുക. അതിൽ നിന്ന് Help തിരഞ്ഞെടുത്ത് About Google Chrome എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ തന്നെ പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.

google-chrome-users-high-risk-warning-india