ന്യൂഡൽഹി: വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ മാത്രമല്ല, കോർപ്പറേറ്റ് ഉപകരണങ്ങളിൽ ഉപയോഗിക്കുന്നവർക്ക് സ്ഥാപനങ്ങളുടെ സുപ്രധാന ഡാറ്റയും ചോർന്നുപോകാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
സ്ക്രീൻ മോണിറ്ററിങ്, മാൽവെയർ ആക്രമണം, ബ്രൗസർ ഹൈജാക്കിംഗ് തുടങ്ങിയ സുരക്ഷാ ഭീഷണികൾ വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കളെ ബാധിക്കാമെന്നതിനാൽ പരമാവധി സൂക്ഷ്മത പാലിക്കണം.
വാട്സ് ആപ് വെബ് ഓഫീസ് ലാപ്ടോപ്പിലും കമ്പ്യൂട്ടറിലും ഉപയോഗിക്കുന്നവർ പോവുന്നതിന് മുമ്പ് ഇത് ലോഗ് ഔട്ട് ചെയ്യണം.പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും ലിങ്കുകൾ ലഭിച്ചാൽ ഓപ്പൺ ചെയ്യാൻ പാടില്ല. വ്യക്തികത വിവരങ്ങൾ ആ സമയങ്ങളിൽ സിസ്റ്റത്തിൽ ശേഖരിക്കാൻ പാടില്ല എന്നീ കാര്യങ്ങൾ ശ്രദ്ധിക്കാനും മുന്നറിയിപ്പിൽ പറയുന്നു