അത്യാഹിത ഘട്ടങ്ങളിൽ രക്ഷയാകാൻ ഗൂഗിൾ; ഇന്ത്യയിൽ ‘എമർജൻസി ലൊക്കേഷൻ സർവീസ്’ അവതരിപ്പിച്ചു

 


ന്യൂഡൽഹി: അപകടങ്ങളിലോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ പെട്ടുപോകുന്ന ആൻഡ്രോയിഡ് ഉപയോക്താക്കളെ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ‘എമർജൻസി ലൊക്കേഷൻ സർവീസ്’ (ELS) ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ അത്യാധുനിക സംവിധാനം നിലവിൽ വരുന്നതോടെ, സഹായത്തിനായി എമർജൻസി നമ്പറുകളിലേക്ക് വിളിക്കുമ്പോൾ ഉപയോക്താവിന്റെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ അധികൃതർക്ക് തൽസമയം ലഭ്യമാകും.

രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഈ സേവനം ഇന്ത്യയിൽ ആദ്യമായി പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നത് ഉത്തർപ്രദേശിലാണ്. സ്മാർട്ട്ഫോണിലെ ലൊക്കേഷൻ സെറ്റിംഗ്സ് ഓഫാണെങ്കിൽ പോലും, എമർജൻസി നമ്പറിലേക്ക് വിളിക്കുന്ന നിമിഷം ഈ സംവിധാനം കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ കൈമാറാൻ പ്രാപ്തമാണ്. ഗൂഗിൾ പ്ലേ സർവീസ് ലഭ്യമായ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഈ ഫീച്ചർ പ്രവർത്തിക്കും.

 

Previous Post Next Post