ന്യൂഡൽഹി :ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പണമിടപാട് സംവിധാനമായി ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്‌സ് (യുപിഐ) മാറിയതായി അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) വിലയിരുത്തി. ഇന്ത്യയിൽ യുപിഐ വഴി ഇതുവരെ 12,930 കോടി ഇടപാടുകളാണ് നടന്നത്. ഇത് ആഗോള ഡിജിറ്റൽ പണമിടപാടുകളുടെ 49 ശതമാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഡിജിറ്റൽ പണമിടപാട് പട്ടികയിൽ രണ്ടാമതുള്ള ബ്രസീൽ (14%) ഇന്ത്യയെക്കാൾ ഏറെ പിന്നിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഗൂഗിൾ പേ, ഫോൺപേ, പേടിഎം, ഭീം യുപിഐ തുടങ്ങി വിവിധ യുപിഐ ആധാരിത പണമിടപാട് സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ് ഇന്ത്യയെ ഈ രംഗത്ത് ഒന്നാമതെത്തിച്ചതെന്ന് വിലയിരുത്തുന്നു.
