എക്‌സ്ട്രാ ഡാറ്റ വേണ്ടവര്‍ക്ക് ആശ്വാസം; BSNL അവതരിപ്പിച്ചത് 3 അടിപൊളി ന്യൂഇയര്‍ റീചാര്‍ജ് പ്ലാനുകള്‍


കൂടുതല്‍ ഡാറ്റ ആവശ്യമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതുവര്‍ഷത്തില്‍ സന്തോഷ വാര്‍ത്തയുമായി BSNL. 

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കുന്ന മൂന്ന് പുതിയ റീചാര്‍ജ് പ്ലാനുകളാണ് BSNL അവതരിപ്പിച്ചിരിക്കുന്നത്.

 മറ്റ് ടെലികോം കമ്പനികള്‍ ഉയര്‍ന്ന നിരക്കില്‍ സമാന ആനുകൂല്യങ്ങള്‍ നല്‍കുന്ന സാഹചര്യത്തില്‍ BSNLയുടെ പുതിയ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുകയാണ്.

സാധാരണ ഉപഭോക്താക്കള്‍ക്ക് ദിവസേന കുറഞ്ഞത് 2 ജിബി ഡാറ്റ എങ്കിലും ആവശ്യമായ സാഹചര്യത്തില്‍, മുമ്പ് 2 ജിബി ഡാറ്റ ലഭിച്ചിരുന്ന ചില പ്ലാനുകളില്‍ ഇപ്പോള്‍ അധിക ഡാറ്റ ഉള്‍പ്പെടുത്തി BSNL പുതുക്കല്‍ വരുത്തിയിട്ടുണ്ട്. 

കോളിംഗിനും ഇന്റര്‍നെറ്റ് ഉപയോഗത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നവര്‍ക്കായി തയ്യാറാക്കിയ ഈ പ്ലാനുകള്‍ പ്രത്യേക ശ്രദ്ധ നേടുന്നവയാണ്.

347 രൂപ, 485 രൂപ, 2399 രൂപ നിരക്കിലുള്ള റീചാര്‍ജ് പ്ലാനുകളിലാണ് പ്രതിദിന ഡാറ്റ ആനുകൂല്യം വര്‍ധിപ്പിച്ചിരിക്കുന്നത്. ദീര്‍ഘകാല വാലിഡിറ്റിയും അധിക ഡാറ്റയും ഉള്‍പ്പെടുന്ന ഈ പ്ലാനുകള്‍ പുതുവര്‍ഷത്തില്‍ BSNL ഉപഭോക്താക്കള്‍ക്ക് മികച്ച തിരഞ്ഞെടുപ്പാകുമെന്നാണ് വിലയിരുത്തൽ.

Previous Post Next Post