ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. തങ്ങൾ തെരഞ്ഞെടുക്കുന്ന സുഹൃത്തുക്കൾക്ക് മാത്രമായി സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടാൻ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്സ് സ്റ്റാറ്റസ് ലിസ്റ്റ് എന്ന ഫീച്ചറാണ് പുതിയതായി വരുന്നത്. നിലവിൽ ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കളിലെ ബീറ്റാ ടെസ്റ്റർമാർക്കാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.
ഈ ഫീച്ചർ ഉപയോഗിച്ച് സ്റ്റാറ്റസ് സ്‌ക്രീനിൽ നിന്ന് തന്നെ ഒരു ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റ് സൃഷ്ടിക്കാനും അത് എഡിറ്റ് ചെയ്യാനും ഉപയോക്താക്കൾക്ക് കഴിയും. സ്റ്റാറ്റസ് പങ്കിടുമ്പോഴെല്ലാം ഓരോ തവണയും സ്വകാര്യതാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. നമ്മൾ തെരഞ്ഞെടുക്കുന്ന ആളുകൾക്ക് മാത്രമേ സ്റ്റാറ്റസ് കാണാൻ സാധിക്കൂ. ഈ ലിസ്റ്റിൽ ആളുകളെ ചേർക്കുകയോ നീക്കം ചെയ്യുകയോ ചെയ്താൽ അത് ആരെയും വാട്‌സ്ആപ്പ് അറിയിക്കില്ലെന്നതും ശ്രദ്ധേയമാണ്.
