ക്വാൽകോം ചിപ്പ് വില കുത്തനെ കൂട്ടുന്നു: സ്മാർട്ട്ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും വില കുതിച്ചുയരും.

 

സാൻഫ്രാൻസിസ്കോ: പ്രമുഖ ചിപ്പ് നിർമ്മാണ കമ്പനിയായ ക്വാൽകോം (Qualcomm) ചിപ്പുകളുടെ വില കുത്തനെ കൂട്ടുന്നു. ഇതോടെ വരും ദിവസങ്ങളിൽ സ്മാർട്ട്ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും വില കുതിച്ചുയരുമെന്ന് ഉറപ്പായി.

സെപ്റ്റംബർ ഒന്നിനു ശേഷം ഡെലിവറി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കായിരിക്കും ഈ വിലവർധനവ് ബാധകമാവുക. ഇതുസംബന്ധിച്ച് ക്വാൽകോം തങ്ങളുടെ ഉപഭോക്താക്കൾക്ക് കത്തയച്ചതായി പ്രമുഖ വാർത്താ ഏജൻസിയായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

മെമ്മറി ചിപ്പുകൾക്കും മറ്റ് പ്രധാന ഘടകങ്ങൾക്കുമുണ്ടായ ഉയർന്ന നിർമ്മാണച്ചെലവാണ് വില വർദ്ധിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഇത് നിലവിൽ തന്നെ പ്രതിസന്ധിയിലായ മൊബൈൽ, ലാപ്ടോപ്പ് നിർമാതാക്കൾക്ക് വലിയ തിരിച്ചടിയാകും. പുതിയ തീരുമാനം വിപണിയിൽ പ്രൊസസറുകളുടെയും ഒപ്പം ജനപ്രിയ ഗാഡ്ജറ്റുകളുടെയും വില ഗണ്യമായി വർദ്ധിപ്പിക്കാൻ ഇടയാക്കും.

Previous Post Next Post