തട്ടിപ്പുകൾ തടയാൻ പുതിയ സുരക്ഷാ ഫീച്ചറുകളുമായി വാട്‌സാപ്


ഡൽഹി: ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾക്കും അജ്ഞാത കോളുകൾക്കും തടയിടാൻ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സാപ്. ബയോമെട്രിക് പാസ്‌കീകൾക്ക് പുറമെ കൂടുതൽ ശക്തമായ ടു-ഫാക്ടർ ഓതെന്റിക്കേഷനും (2FA) സ്മാർട് 'കാൾ സ്ക്രീനിങ്' സംവിധാനവുമാണ് വാട്‌സാപ് പുറത്തിറക്കുന്നത്.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ച 'കാൾ സ്ക്രീനിങ്' വഴി അജ്ഞാത നമ്പറുകളിൽ നിന്ന് കോൾ വരുമ്പോൾ രാജ്യം, കോൾ ചെയ്യുന്നയാളുമായി പൊതുവായുള്ള ഗ്രൂപ്പുകൾ തുടങ്ങിയ വിവരങ്ങൾ ഫോൺ സ്ക്രീനിൽ തെളിയും. കൂടാതെ 6 അക്ക പിന്നിന് പകരം അക്ഷരങ്ങളും അക്കങ്ങളും സിംബലുകളും ഉൾപ്പെടുത്തിയുള്ള ആൽഫാന്യൂമറിക് പാസ്‌വേഡുകൾ ക്രമീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒറ്റ അക്കൗണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കുന്നവർക്കായി മൾട്ടിപ്പിൾ പാസ്‌കീകൾ ഉപയോഗിക്കാനുള്ള ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. പുതിയ ഫീച്ചറുകൾ വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി എല്ലാ ഉപയോക്താക്കളിലേക്കും എത്തും.



Previous Post Next Post