വോയ്‌സ്, എസ്എംഎസ് മാത്രമുള്ള റീചാർജ് പ്ലാനുകൾ അവതരിപ്പിക്കാൻ ട്രായ് ഉത്തരവ്


ന്യൂഡൽഹി: ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി വോയ്‌സ്, എസ്എംഎസ് സൗകര്യം മാത്രമുള്ള പ്രത്യേക താരിഫ് പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിർദേശം നൽകി. ഇതിനായി ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.

30 ദിവസവും അതിൽ കുറവുമുള്ള വാലിഡിറ്റി കാലയളവുകളിലേക്ക് ഈ പ്ലാനുകൾ നിർബന്ധമായി നൽകണം. കൂടാതെ എല്ലാ മാസവും ഒരേ തീയതിയിൽ വൗച്ചർ പുതുക്കാനുള്ള ഓപ്ഷനും കമ്പനികൾ നൽകേണ്ടതുണ്ട്. നിലവിൽ ഡാറ്റ ഉൾപ്പെടുന്ന പ്ലാനുകളേക്കാൾ കുറഞ്ഞ നിരക്കിൽ ഇവ ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ.

ഹ്രസ്വകാല പ്ലാനുകൾക്ക് പുറമേ ദൈർഘ്യമേറിയ കാലാവധിയുള്ള വോയ്‌സ്-എസ്എംഎസ് പ്ലാനുകളും അവതരിപ്പിക്കണം. ഡാറ്റ ഉപയോഗിക്കാത്ത 20 കോടിയിലധികം വരുന്ന ഉപഭോക്താക്കൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

 

Previous Post Next Post