ഡാറ്റ ആവശ്യമില്ലാത്തവര്‍ക്കായി കുറഞ്ഞ നിരക്കില്‍ വോയ്സ്-ഓണ്‍ലി പ്ലാനുകളുമായി എയര്‍ടെല്‍


ട്രായിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ച് എയർടെൽ. 185, 203, 206 രൂപ നിരക്കുകളിലാണ് പുതിയ വോയ്സ്-ഓൺലി പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളുകളും 300 എസ്എംഎസും ലഭിക്കുമെങ്കിലും മൊബൈൽ ഡാറ്റ ഉണ്ടായിരിക്കില്ല. 185 രൂപയുടെ പ്ലാനിന് 28 ദിവസവും, 203 രൂപയുടെ പ്ലാനിന് 30 ദിവസവും, 206 രൂപയുടെ പ്ലാനിന് ഒരു കലണ്ടർ മാസുമാണ് കാലാവധി. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും കോളുകൾക്ക് മാത്രം ഫോൺ ഉപയോഗിക്കുന്നവർക്കും ഈ പ്ലാനുകൾ ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രായിയുടെ നിർദ്ദേശം എയർടെൽ നടപ്പിലാക്കിയതോടെ ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ മറ്റ് കമ്പനികളും സമാനമായ പ്ലാനുകൾ വൈകാതെ അവതരിപ്പിക്കുമെന്നാണ് സൂചന.

Previous Post Next Post