ഫെയ്സ്ബുക്ക് പോലുള്ള ആപ്പിൽ / വെബ്സൈറ്റിൽ കൊടുത്തു, പിന്നീട് മറന്നുപോയ പാസ്‌വേഡ് എങ്ങനെ കണ്ടുപിടിക്കാം?

സോഷ്യൽ മീഡിയയിൽ സ്ഥിരമായി കാണുന്ന ചോദ്യമാണിത്. ഫെയ്സ്ബുക്ക് ആപ്പ് വഴിയാണ്‌ മിക്കവരും ഫോണിൽ ഫെയ്സ്ബുക്ക് നോക്കുന്നത്. അതിനാൽ തന്നെ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് കൊടുക്കുന്ന പാസ്‌വേഡ് പിന്നീട് ആവശ്യം വരുന്നില്ല. ഈ കാരണത്താൽ പലരും പാസ്‌വേഡ് മറന്നു പോകും.


പിന്നീട് ഫോൺ മാറുമ്പോൾ, അല്ലെങ്കിൽ റീ സെറ്റ് ചെയ്യുമ്പോൾ പഴയ പാസ്‌വേഡ് ആവശ്യമായി വരുമ്പോൾ ഈ പാസ്‌വേഡ് മറവി പ്രശ്നമായി തീരും. മിക്കവരും ഫെയ്സ്ബുക്കിൽ പുതിയ അക്കൗണ്ട് തുറക്കുകയാണ് പതിവ്. ഇതു പഴയ സൗഹൃദങ്ങൾ നഷ്ടപെടാനിടയാക്കും.


ഫോണിൽ ഫെയ്സ്ബുക്ക് തുടങ്ങിയ ആപ്പുകൾക്ക് കൊടുത്ത പാസ്‌വേഡ് എങ്ങനെ കണ്ടുപിടിക്കാം?


  1. ആദ്യം നിങ്ങളുടെ ഫോണിൻ്റെ സെറ്റിംഗ്സ് തുറക്കുക. 


  1. സെർച്ചിൽ Password എന്ന് ടൈപ്പ് ചെയ്യുക.


  1. അതിൽ Show password ൽ ടാപ്പ് ചെയ്യുക.



  1. തുടർന്ന് Advanced ടാപ്പ് ചെയ്യുക.



  1. Auto fill service from google ൽ ടാപ്പ് ചെയ്യുക. തുടർന്ന് Personal /work എന്നതിൽ ആവശ്യമായതു ടാപ്പ് ചെയ്യുക. എന്നിട്ട് Password ൽ ടാപ്പ് ചെയ്യുക.

  1. തുടർന്ന് വരുന്ന സ്ക്രീനിൽ ഓരോ ആപ്പിനും വെബ്സൈറ്റിനു കൊടുത്ത പാസ്‌വേഡ് കാണാം(ഇതിനു വേണ്ടി ഫിംഗർ പ്രിൻ്റ്/ഫോണിൻ്റെ പാസ്‌വേഡ് ചോദിക്കും)


  1. ഫെയ്സ്ബുക്കിൽ ടാപ്പ് ചെയ്താൽ വരുന്ന സ്ക്രീനിൽ പാസ്‌വേഡ് കാണാം.


ചില ഫോണുകളിലെ സ്ക്രീൻ വ്യത്യാസം വരാം.

Previous Post Next Post