TECH Malayalam | Latest News Updates From Technology In Malayalam

ഓൺലൈനായി ബുക്ക് ചെയ്ത സാധനങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് പറന്നെത്തും കാലം വരുന്നു!! !!!

സ്പൈസ് എക്സ്പ്രസ് ഡ്രോൺ ഡെലിവറി സേവനം (SpiceXpress Drone Delivery Services) ഘട്ടംഘട്ടമായണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിദൂര പ്രദേശങ്ങളിൽ മെഡിക്കൽ, അവശ്യസാധനങ്ങൾ വിതരണം ചെയ്യും.   

2020 മെയ് മാസത്തിൽ ഡ്രോൺ പരീക്ഷണങ്ങൾ നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ  (Directorate General of Civil Aviation - DGCA) നിന്ന് ഔപചാരിക അനുമതി സ്പൈസ്ജെറ്റിനു (SpiceJet) ലഭിച്ചിരുന്നു. 

വിജയകരമായി പരീക്ഷണം പൂർത്തിയാക്കി, തടസ്സങ്ങളില്ലാത്ത വിതരണ ശൃംഖല നിർമ്മിച്ച് അതിന്റെ ലോജിസ്റ്റിക് പ്ലാറ്റ്ഫോം വിപുലീകരിക്കാനുളള പദ്ധതിയുമായി സ്പൈസ്ജെറ്റ് മുന്നോട്ടു പോകുകയാണ്.

0-5 കിലോഗ്രാം, 5-10 കിലോഗ്രാം, 10-25 കിലോഗ്രാം എന്നിങ്ങനെ വിവിധ പേലോഡുകളുടെ കസ്റ്റമൈസ്ഡ് ഡ്രോണുകൾ അവതരിപ്പിച്ചാണ് ബജറ്റ് എയർലൈനായ സ്പൈസ്ജെറ്റിന്റെ പദ്ധതി, ഭാവിയിൽ സാധനങ്ങൾ ഉപയോക്താക്കൾക്ക് നേരിട്ട് ( Last Mile ) എത്തിക്കും. 

 ഇപ്പോൾ പ്രധാനപെട്ട സംഭരണശാലകളാണ് (Mid Mile ) ഡ്രോൺ ഡെലിവറികൾ ലക്ഷ്യമിടുന്നത്. വിദൂര പ്രദേശങ്ങളിലേക്ക് വാക്‌സിനുകൾ, ജീവൻ രക്ഷാ മരുന്നുകൾ, അവശ്യവസ്തുക്കൾ എന്നിവ എത്തിക്കുന്നതിൽ ഇപ്പോൾ 50-ലധികം കസ്റ്റമൈസ്ഡ് ഹൈ-എൻഡ് ഡ്രോണുകൾക്കായി എയർലൈൻ ത്രോട്ടിൽ എയ്‌റോസ്‌പേസുമായി (Throttle Aerospace) സഹകരിച്ചാണ് പ്രവർത്തനം. ഈ പദ്ധതിക്കാവശ്യമായ ഡ്രോൺ സോഫ്റ്റ്‌വെയർ മാനേജ്‌മെന്റ് എയോളജിക് ( Aeologic ) ന്റേതാണ്.

ആദ്യഘട്ടത്തില്‍ രാജ്യത്തെ പത്ത് ജില്ലകളിലായി 150 സ്ഥലങ്ങളില്‍ 25,000 ഡ്രോൺ ഡെലിവറികള്‍ പ്രതിമാസം നടത്താന്‍ സ്പൈസ് എക്സ്പ്രസ് പദ്ധതിയിടുന്നുണ്ട്. ഇതിനായി രാജ്യത്തുടനീളമുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ പ്രത്യേക ഡ്രോൺ തുറമുഖങ്ങളും സ്‌പൈസ് ജെറ്റ് സ്ഥാപിക്കും എന്നാണ് ‌ സ്പൈസ്ജെറ്റ് സിഎംഡി അജയ് സിംഗിന്റെ പ്രസ്താവന. 

"പുതിയ സാങ്കേതിക വിദ്യകൾ കണ്ടുപിടിക്കുന്നതിനും പരീക്ഷണങ്ങൾക്കുമായുള്ള സ്പൈസ്ജെറ്റിന്റെ യാത്ര തുടരുകയാണ്, ഞങ്ങളുടെ ഡ്രോൺ ഡെലിവറി സേവനങ്ങൾ ഉടൻ അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിതരണ ശൃംഖലയിൽ ഡ്രോണുകൾ ഉൾപ്പെടുത്തുന്നതിലൂടെ, സ്പൈസ് ജെറ്റിന്റെ ലോജിസ്റ്റിക് വിഭാഗമായ സ്പൈസ് എക്സ്പ്രസ് (SpiceXpress)  സാങ്കേതിക രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തുകയാണ്. ഡ്രോണുകൾ ലോജിസ്റ്റിക് ബിസിനസ്സിലേക്ക് പ്രവേശിക്കുന്നതോടെ, അതിവേഗം വളർന്നുവരുന്ന ഞങ്ങളുടെ ഇ-കൊമേഴ്സ് വ്യവസായത്തിന് രാജ്യത്തിന്റെ വിദൂര കോണുകളിൽ പ്രവേശിക്കാൻ കഴിയും" അജയ് സിംഗ് കൂട്ടി ചേർത്തു.

1 Comments

Previous Post Next Post