4.22 ലക്ഷം കിലോഗ്രാം ഭാരമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) കടലിൽ താഴ്ത്താനുള്ള പദ്ധതിയുമായി നാസ!! ഇത് എങ്ങനെ നടപ്പിലാക്കും??

1998 നവംബർ 20 ൽ ആരംഭിച്ചു, 

2000 നവംബർ മുതൽ പ്രവർത്തനക്ഷമമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം . ഇത് ഏകദേശം 15 വർഷത്തോളം നീണ്ടുനിൽക്കുന്ന തരത്തിലാണ് ആദ്യം രൂപകൽപ്പന ചെയ്‌തത്, എന്നാൽ പിന്നീട് ഇത്  കലാവധി നീട്ടി. നിരവധി പുതിയ മൊഡ്യൂളുകൾ ചേർത്തിട്ടുണ്ട്, ഏറ്റവും പുതിയത് 2021-ൽ അയച്ചതാണ്.


അമേരിക്കയുടേയും റഷ്യയുടേയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടേയും സംയുക്ത സംരംഭമായ ഐഎസ്എസില്‍ 2000 നവംബര്‍ മുതല്‍ തുടര്‍ച്ചയായി ബഹിരാകാശ ഗവേഷകർ താമസിക്കുന്നുണ്ട്.



ബഹിരാകാശ നിലയത്തിന്റെ കലാവധി അവസാനിക്കുന്നത്  (de-orbit) 2031 ജനുവരിയായിരിക്കുമെന്ന് നാസ അറിയിച്ചു.


2030 വരെ കാലപ്പഴക്കത്തിന്റെ ഗുരുതര പ്രശ്‌നങ്ങളില്ലാതെ നിലയം മുന്നോട്ടുപോകുമെന്ന് നാസ ഉറപ്പിച്ചു പറയുന്നുണ്ട്. എന്നാല്‍ ഓരോ തവണയും ബഹിരാകാശ നിലയത്തിലേക്കുള്ള ഡോക്കിങും അണ്‍ഡോക്കിങും കൂടുതല്‍ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഇടയ്ക്കിടെ നിലയത്തിന്റെ റഷ്യന്‍ ഭാഗത്തുണ്ടായ ചോര്‍ച്ചയും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 


ഭൂമിയില്‍ നിന്നും ഏതാണ്ട് 400 കിലോമീറ്റര്‍ ഉയരത്തിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം.

സ്റ്റേഷനെ ഘട്ടം ഘട്ടമായി താഴ്ത്തി കൊണ്ടു വന്നു, അന്തരീക്ഷ ഘർഷണത്തിൽ കത്താത്ത ഭാഗങ്ങളെ

തെക്കൻ പസഫിക് സമുദ്രത്തിലെ (Pacific Ocean) ജനവാസമില്ലാത്ത

'സ്പേസ്ക്രാഫ്റ്റ് സെമിത്തേരി' (spacecraft cemetery)

എന്നും പോയിന്റ് നെമോ (Point Nemo) എന്നും അറിയപെടുന്ന

 പ്രദേശത്തിൽ താഴ്ത്താനാണ് പദ്ധതി.


ഇപ്പോഴുള്ള സ്റ്റേഷന്റെ കാലവധി കഴിഞ്ഞാൽ, പകരം സ്വകാര്യ ഏജൻസികളുടെ നിലയങ്ങളെ ആശ്രയിക്കാമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. ഇതിനായി ഒന്നിലേറെ സ്വകാര്യ ബഹിരാകാശ നിലയ പദ്ധതികള്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം നാസ നല്‍കുന്നുണ്ട്. 2030ന് മുൻപ് തന്നെ നാസക്ക് പങ്കാളിത്തമുള്ള കുറഞ്ഞത് മൂന്ന് സ്വകാര്യ ബഹിരാകാശ നിലയങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുകയാണ് ലക്ഷ്യം.


ബഹിരാകാശത്ത്  ഗവേഷകർ എങ്ങനെ തിന്നുകയും കുടിക്കുകയും അതിജീവിക്കുകയും ചെയ്യുന്നു: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുനിത വില്യംസിന്റെ പഴയ വീഡിയോ കാണാം.


https://youtu.be/e3za6ITFfWk


Previous Post Next Post