ഹലോ..ശരിക്കും ഈ മെറ്റാവേഴ്സ് ( Metaverse ) എന്നു പറഞ്ഞാൽ എന്താണ്? എനിക്ക് ഒരു പിടിയും കിട്ടുന്നില്ല!!

ജെയിംസ് കാമറൂണ്‍ ( James Cameron ) സംവിധാനം നിര്‍വഹിച്ച ' അവതാര്‍' ( Avatar )

എന്ന ഇംഗ്ലീഷ് സിനിമ കണ്ടിട്ടുണ്ടോ? 


പണ്ടോരയെന്ന ( Pandora ) ഗ്രഹത്തിലെ അന്തേവാസികളായ 'നവി'കളെ കാണാൻ അരയ്ക്കു താഴെ തളര്‍ന്ന് പോയ ജെയ്ക്ക് സള്ളി (Jake Sully )

എന്ന യുദ്ധ വീരൻ നവി 'അവതാർ' ആയി ആ ഗ്രഹത്തിലേക്ക് പോകുന്നത് കണ്ടുകാണുമല്ലോ? അതേ പോലെ നിങ്ങളെ ഒരു പ്രത്യേക അവതാറാക്കി ഒരു മായലോകത്ത് കൊണ്ട് പോകുന്നതാണ് മെറ്റാവേഴ്സ്.


ഉപയോക്താക്കൾക്ക് അനുഭവിക്കുന്നതിനായി സാങ്കേതികവിദ്യയും ഓഗ്മെന്റഡ് റിയാലിറ്റിയും ( Augmented Reality )

വീഡിയോയും സംയോജിപ്പിക്കുന്ന ഒരു ഡിജിറ്റൽ അനുഭവമാണ് മെറ്റാവേഴ്സ്. 


1992-ൽ സയൻസ് ഫിക്ഷൻ എഴുത്തുകാരനായ നീൽ സ്റ്റീഫൻസൺ ( Neal Stephenson )

തന്റെ  Snow Crash  എന്ന നോവലിലാണ് ആദ്യമായി ഈ 

 പദം ഉപയോഗിച്ചത്.  അതിനുശേഷം  വർഷങ്ങളായി ടെക് ഭീമന്മാർ  ഗെയിമിംഗ്, വിനോദ ആവശ്യങ്ങൾക്കായി വീആർ ടൂളുകൾ ( വെർച്ച്വൽ റിയാലിറ്റി ) എന്നിവ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. അതിന്റെ ഒരു ഉല്പന്നമാണ് മെറ്റാവേഴ്സ്.


ലോകത്തെ വൻകിട ടെക്‌നോളജി കമ്പനികൾ ഇപ്പോൾ ഇതിനു പുറകെയാണ് എന്നു പറയുമ്പോൾ തന്നെ ഭാവിയിൽ ഈ ടെക്‌നോളജിയുടെ വാണിജ്യ സാധ്യത മനസ്സിലായി കാണും. എന്തിനധികം പറയണം ഫെയ്സ്ബുക്ക് എന്ന കമ്പനി അതിന്റെ മാതൃകമ്പനിയുടെ പേര് മാറ്റി 'മെറ്റ' എന്നാക്കിയെങ്കിൽ 'മെറ്റാവേഴ്സ്' എന്ന ടെക്‌നോളജിയുടെ പ്രധാന്യം നാം അനുമാനിക്കുന്നതിനു അപ്പുറമായിരിക്കും എന്നതാണ് സത്യം!! 


ഇനി 'അവതാർ' എന്ന സിനിമ കാണത്തവർക്ക് മെറ്റാവേഴ്സ് മനസ്സിലാക്കുവാൻ വേണ്ടി ഒരു ഉദാഹരണം പറയാം. ആമസോൺ, ഫ്ലിപ്പ്കാർട്ട് ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ നമ്മൾ സാധനങ്ങൾ വാങ്ങാറുണ്ട്. വെറും ചിത്രങ്ങൾ നോക്കിയാണ്  നമ്മൾ

ഓർഡർ കൊടുക്കുന്നത്. 


മെറ്റാവേഴ്സിൽ നിങ്ങൾക്ക് പ്രത്യേക  വീ ആർ ഹെഡ്സെറ്റും    ( Virtual Reality Headset ) - പ്രത്യേക കണ്ണട കൈയിൽ ധരിക്കാവുന്ന ഒരു കൺട്രോളറും ഉപയോഗിച്ച്  ഷോപ്പിംഗ് നടത്താം.


ഉദാഹരണത്തിന് കൊച്ചിയിലെ ലുലുമാൾ മെറ്റാവേഴ്സ് ഷോപ്പിങ് സംവിധാനം നൽകുന്നു എന്നു കരുതുക. നിങ്ങൾക്ക് വീട്ടിൽ നിന്നു തന്നെ  മേൽ പറഞ്ഞ ഉപകരണങ്ങൾ ഉപയോഗിച്ച് ( അല്ലാതെ വെറും മൊബൈൽ ഫോൺ വഴിയും  ചെയ്യാം )  പ്രത്യേക അവതാർ വഴി,  ലുലുമാളിൽ പ്രവേശിപ്പിച്ചു , ഷോപ്പിങ് ട്രാളിയെടുത്ത് സാധനങ്ങൾ വാങ്ങാം. എല്ലാ ഫ്ലോറുകളിലും കയറിയിറങ്ങാം. പണം ഓൺലൈനായി അടക്കാം, സാധനങ്ങൾ കൊറിയർ വഴിയോ, ലുലുമാളിന്റെ തന്നെ ഡെലിവറി സംവിധാനം വഴിയോ വീട്ടിലെത്തും. ഇതാണ് മെറ്റാവേഴ്സ്.


 

തമിഴ്നാട്ടിലെ ഒരു വിവാഹ സൽക്കാരം മെറ്റാവേഴ്സ് വഴി നടത്തിയതു വലിയ വാർത്തയായിരുന്നു.


https://tech.openmalayalam.com/2022/01/blog-post_28.html?m=1


വാൾമാർട്ട് ( Walmart ) ക്രിപ്റ്റോ കറൻസിയും ( Cryptocurrency )  എൻ എഫ് ടിയു (non-fungible tokens-NFT) ഉപയോഗിക്കാവുന്ന മെറ്റാവേഴ്സ് സ്റ്റോർ തുറക്കാനുളള തയ്യാറെടുപ്പിലാണ്.


സാംസംഗ്‌ മെറ്റാവേഴ്സ് സ്റ്റോർ ന്യൂയോർക്കിലെ Decentraland-ൽ പരീക്ഷണ അടിസ്ഥാനത്തിൽ  തുറക്കുന്നു.


വാൾമാർട്ട് മെറ്റാവേഴ്സ് ഷോപ്പിംഗ് കാണാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം. ഈ വീഡിയോ 2017ൽ VR അനുഭവം കാണിക്കുവാൻ വേണ്ടി എടുത്തതാണ്. ഇതിന്റെ തന്നെ സാങ്കേതികമായി ഉയർന്ന ലെവലാണ് മെറ്റാവേഴ്സ്.


https://youtu.be/UNMHH0kIpPE



24 മണിക്കൂർ മെറ്റാവേഴ്സിൽ ജീവിച്ച അനുഭവം കാണാം


https://youtu.be/rtLTZUaMSDQ


വാൽകഷ്ണം: 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി, സിലിക്കന്‍ വാലി കേന്ദ്രീകൃത സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ടു പ്ലാറ്റ്‌ഫോംസിന്റെ (Two Platforms) 25 ശതമാനം ഓഹരി 112 കോടി രൂപയ്ക്ക് സ്വന്തമാക്കി. വീആർ , ഏആർ ( virtual Reality, Augmented Reality ) ടെക്‌നോളജിയിൽ ബിസിനസ് നടത്തുന്ന കമ്പനിയാണ് ടു പ്ലാറ്റ്‌ഫോംസ്. ഇന്റര്‍നെറ്റിന്റെ അടുത്ത ഘട്ടമായ മെറ്റാവേഴ്‌സിലേക്ക് അംബാനി വയ്ക്കുന്ന ആദ്യ ചുവടായാണ്  ടെക് ലോകം ഇതിനെ കാണുന്നത്.



Previous Post Next Post