TECH Malayalam | Latest News Updates From Technology In Malayalam

'കുറച്ചു ഡിജിറ്റൽ ഗോൾഡ് വാങ്ങിയാലോ? ' എന്താണ് ഡിജിറ്റൽ ഗോൾഡ്? എങ്ങനെ വാങ്ങാം? എങ്ങനെ വിൽക്കാം?



നമ്മൾ ഓൺലൈനായി പലതും വാങ്ങാറുണ്ട്. അതുപോലെ തന്നെ, സ്വർണം വാങ്ങുന്നതും വിൽക്കുന്നതും ഇപ്പോൾ ഓൺലൈനായി ചെയ്യാം!!


എന്നാൽ 'ഡിജിറ്റൽ ഗോൾഡ്' എന്ന് പറയുന്നത് യഥാർത്ഥമായി നാം കടയിൽ പോയി വാങ്ങുന്ന സ്വർണം പോലെയല്ല. 1 രൂപയ്ക്ക് പോലും ഡിജിറ്റൽ ഗോൾഡ് നിങ്ങൾക്ക് വാങ്ങാം!!. കടയിൽ പോയി സ്വർണം വാങ്ങുമ്പോൾ കുറഞ്ഞത് 1 ഗ്രാം അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങളിലാണ് സ്വർണം വാങ്ങാനാവുക. ആർക്കും അവരുടെ ബജറ്റ് അനുസരിച്ച് ഡിജിറ്റൽ ഗോൾഡ് വാങ്ങാം. സ്വർണ വില ₹40,000നു മുകളിലാണ്. അത് പിന്നെയും കൂടാം.


ശരിക്കും എന്താണ് ഡിജിറ്റൽ ​ഗോൾഡ് ?

നമ്മൾ കടയിൽ പോയി വാങ്ങിക്കുന്ന യഥാർത്ഥ സ്വർണ്ണത്തിന്റെ ​ ഡിജിറ്റൽ പതിപ്പിനെയാണ് ഡിജിറ്റൽ ​ഗോൾഡ് എന്ന് പറയുന്നത്. അതായത് സ്വർണം ശുദ്ധമായ രൂപത്തിൽ ഡിജിറ്റലായി (ഓൺലൈൻ) വാങ്ങുകയും വിൽക്കുകയും ചെയ്യാം. വേണ്ടി വന്നാൽ യഥാർഥ  സ്വർണമായി തന്നെ  മാറ്റാവുന്ന നിക്ഷേപമാണ് ഡിജിറ്റൽ ​ഗോൾഡ്.


ഓൺലൈനായി വാങ്ങുന്ന ഡിജിറ്റൽ സ്വർണം 24 ക്യാരറ്റിൽ 99.99 ശതമാനം ശുദ്ധമായ സ്വർണം തന്നെയാണ്. ഏത് കമ്പനിയിൽ നിന്നാണോ ഡിജിറ്റലായി നമ്മൾ സ്വർണം വാങ്ങിക്കുന്നത് , ആ കമ്പനിയുടെ വാലറ്റിലാണ് (Safe  Deposit Wallet) ഇൽ ആയിരിക്കും ഈ സ്വർണം സൂക്ഷിക്കുക. പണിക്കൂലി, പണിക്കുറവ് പോലുള്ള നഷ്ടങ്ങളൊന്നും ഡിജിറ്റൽ ​ഗോൾഡിലില്ല.


ഡിജിറ്റൽ ​ഗോൾഡിന്റെ നേട്ടം​?

പ്രധാനമായും 5 ​ഗുണങ്ങളാണ് ഡിജിറ്റൽ ​ഗോൾഡിന് ഉള്ളത്.


1. ചെറിയ സംഖ്യയ്ക്ക് പോലും നിക്ഷേപം നടത്താം. ഉദാഹരണത്തിന് ഒരു രൂപ മുതൽ എത്ര വേണമെങ്കിലും.


2.ഡിജിറ്റൽ ​ഗോൾഡ് ലോകത്ത് എവിടെയിരുന്ന് വേണമെങ്കിലും വാങ്ങാം. ഡിജിറ്റൽ ​ഗോൾഡ് മാർക്കറ്റ് 24 മണിക്കൂറും ഓപ്പൺ ആണ്. സ്വർണക്കടയിലേക്ക് പോകേണ്ട ആവശ്യമില്ല.


3.ഡിജിറ്റൽ സ്വർണം വാങ്ങാൻ പരിധിയില്ല. എത്ര വേണമെങ്കിലും വാങ്ങാം. പക്ഷേ ഒരു ദിവസം പരമാവധി രണ്ട് ലക്ഷം രൂപയ്ക്കേ സ്വർണം വാങ്ങാൻ സാ​ധിക്കൂ.


4.സ്വർണ നാണയമായോ, സ്വർണ ബിസ്ക്കറ്റ് ആയോ  ഡിജിറ്റൽ ​ഗോൾഡ് വാങ്ങാവുന്നതാണ്.


5.നമ്മൾ ഓൺലൈനായി വാങ്ങുന്ന സ്വർണം നമ്മുടെ കൈവശം യഥാർത്ഥത്തിൽ( Physical ) കിട്ടണമെങ്കിൽ ഏത് കമ്പനിയുമായാണോ നമ്മൾ ഡിജിറ്റൽ ഇടപാടുകൾ നടത്തിയിട്ടുള്ളത് അവരോട് ആവശ്യപ്പെട്ടാൽ മാത്രം മതി. കൊറിയർ വഴി നമുക്ക് ആ സ്വർണം ലഭിക്കും.


എവിടെ നിന്നൊക്കെ വാങ്ങാം?

ഇന്ത്യയിൽ   ഡിജിറ്റൽ ​ഗോൾഡ് വിൽപ്പന നടത്തുന്ന മുന്നു കമ്പനികൾ ഇവയാണ്.


• സേഫ് ​ഗോൾഡ് ( SafeGold )


•  എംഎംടിസി-പാംപ് (MMTC-PAMP)


• ഓ​ഗോമോണ്ട് ​ഗോൾഡ് ലിമിറ്റഡ് 

( Augmont Gold Limited)


കേരളത്തിലെ വിൽപ്പനക്കാർ


• കല്ല്യാൺ ജ്വല്ലേഴ്സ് (Kalyan Jewellers)


•  തനിഷ്ക് (Tanishq (by Tata))


 തുടങ്ങിയ പല ജുവല്ലറികളും ഡിജിറ്റൽ ​ഗോൾഡ് വിൽപ്പന നടത്തുന്നുണ്ട്. ഈ കമ്പനികൾ എല്ലാം പേ ടിഎം, ഗൂ​ഗിൾ പേ,

ആമസോൺ പേ, ഫോൺ പേ 

തുടങ്ങിയ പല മൊബൈൽ വോലറ്റുകളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. 


 ഈ വാലറ്റുകളിലൂടെ നമുക്ക് പണമിടപാട് നടത്താവുന്നതാണ്. പണം കിട്ടായാൽ കമ്പനി ഉടനെ നമുക്ക് ഇൻവോയിസ് തരും. എത്ര യൂണിറ്റ് സ്വർണം എത്ര രൂപയ്ക്ക് നമ്മൾ വാങ്ങി എന്നുള്ളത് ഡിജിറ്റൽ അക്കൗണ്ടിൽ വ്യക്തമാക്കിയിരിക്കും.  എത് പ്ലാറ്റ്ഫോമിലൂടെയാണോ നമ്മൾ ഡിജിറ്റൽ ​ഗോൾഡ് വാങ്ങിയിരുന്നത് അതേ പ്ലാറ്റ്ഫോമിലൂടെ നമുക്ക് ഈ സ്വർണം വിൽക്കാവുന്നതുമാണ്.


ഡിജിറ്റൽ ​ഗോൾഡ്  എങ്ങനെ വിൽക്കും?

ഡിജിറ്റൽ ​ഗോൾഡ് വാങ്ങുമ്പോൾ 3% ജിഎസ്ടി ബാധകമാണ്. അതായത് ഏതാണ്ട് 8% വില വർധന ഉണ്ടായാൽ മാത്രമേ നഷ്ടമില്ലാതെ നമുക്ക് വാങ്ങിയ സ്വർണം വിൽക്കാനാകൂ. അതായത് ചെറിയ വില വർധനയിൽ ലാഭം നമുക്ക് ലഭിക്കില്ല. സ്വർണം സൂക്ഷിക്കാനും ആവശ്യമെങ്കിൽ സ്വർണം തിരിച്ചെടുക്കാനുമുള്ള ചെലവുകളെല്ലാം വിൽപ്പന വിലയിൽ നിന്നായിരിക്കും ഈടാക്കുക. അതായത് ഇതടക്കമുള്ള വിലയാണ് വാങ്ങുമ്പോൾ നമ്മൾ നൽകേണ്ടത്. വിൽക്കുമ്പോഴാണെങ്കിൽ ഇത് കഴിച്ചുള്ള തുകയേ നമുക്ക് ലഭിക്കുകയുള്ളൂ. അത് 3-5% വരെ കുറവായിരിക്കും വാങ്ങുന്ന വിലയേക്കാൾ വിൽക്കുന്ന വില. 


നാം ഡിജിറ്റൽ ​ഗോൾഡ് വിൽക്കുമ്പോൾ നമ്മൾ ഇത്തരം കാര്യങ്ങൾ കൂടെ അറിഞ്ഞിരിക്കണം. പിന്നെ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ നിക്ഷേപം വഴി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഡിജിറ്റൽ ​ഗോൾഡ്  നല്ലതാണ്.


ഡിജിറ്റൽ ഗോൾഡ് മോഷ്ടാവിനു കൊണ്ട് പോകാൻ പറ്റില്ലെന്ന കാര്യം ഗുണകരമാണ്. ബാങ്ക് ലോക്കർ ആവശ്യമില്ല. ഏതെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും നന്നായി അറിഞ്ഞിരിക്കുക കൂടെ വേണമെന്ന് മാത്രം.


ഫോൺപേ വഴി എങ്ങനെ ഡിജിറ്റൽ ഗോൾഡ് വാങ്ങാം?


• നിങ്ങളുടെ ഫോൺപേ അക്കൗണ്ട് താഴേക്ക് സ്ക്രോൾ ചെയ്ത ഇൻവെസ്റ്റ്മെന്റ് വിഭാഗം തിരഞ്ഞെടുക്കുക


• അവിടെ 'Buy 24K Gold' ക്ലിക്ക് ചെയ്യുക


• അതിനു ശേഷം നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന സ്വർണ്ണ നാണയം തിരഞ്ഞെടുക്കുക.


• അല്ലെങ്കിൽ സ്വർണം വാങ്ങാൻ നിങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്ന തുക ചേർക്കാം.


ഫോൺപേ വഴി ആർക്കെങ്കിലും പണം അയക്കുന്നത് പോലെ നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി പേയ്‌മെന്റ് നടത്താം.

ഗൂഗിൾ പേ വഴി എങ്ങനെ ഡിജിറ്റൽ ഗോൾഡ് വാങ്ങാം?


• ആദ്യം നിങ്ങളുടെ ഗൂഗിൾ പേ 

താഴേക്ക് സ്ക്രോൾ ചെയ്ത് ഗോൾഡ് ലോക്കർ തിരഞ്ഞെടുക്കുക


• Buy Gold ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന തുക നൽകുക.


നിങ്ങൾക്ക് ഏത് സമയത്തും സ്വർണം വിൽക്കാനും കഴിയും.

ഏതെങ്കിലും നിക്ഷേപം നടത്തുന്നതിന് മുമ്പ് ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ നിബന്ധനകളും നയങ്ങളും വായിക്കാൻ മറക്കരുത്.

   


1 Comments

  1. ഈ ഡിജിറ്റൽ ഗോൾഡ് കുറേ കാലമായി, ഗൂഗിൾ പേയിൽ കാണുന്നു. പലരോടും ചോദിച്ചു, ചിലർ പറഞ്ഞു, ഓൺലൈൻ ഗെയിം ആയിരിക്കും എന്ന്. ഇപ്പോൾ മനസ്സിലായി. നന്ദി ടീം ടെക് മലയാളം������

    ReplyDelete
Previous Post Next Post