ഡിഷ് ആന്റിന വഴി ഇന്റർനെറ്റ്: എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബ് ആദ്യ ലൈസൻസ് നേടി!!

ഉപഗ്രഹം വഴി ഇന്റർനെറ്റ് നൽകാനുള്ള ഇന്ത്യയിലെ ആദ്യ ലൈസൻസ് (Global Mobile Personal Communication by Satellite (GMPCS) licence) ഭാരതി എയർടെല്ലിന് ലഭിച്ചു.  കരാറിൽ ടെലികോം വകുപ്പ് വൺവെബ്ബുമായി  ഒപ്പുവച്ചു.


ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക്, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികളും അപേക്ഷ നൽകിയിരുന്നു.


നൂറുകണക്കിന് ഉപഗ്രഹങ്ങൾ (Low Earth orbit - Leo) വഴി ലോകമെങ്ങും കുറഞ്ഞ ചെലവിൽ ബ്രോ‍ഡ്ബാൻഡ് ഇന്റർനെറ്റ് നൽകുന്നതാണ് സാറ്റലൈറ്റ് ഇന്റർനെറ്റ്. ഭൂമിയുമായി വളരെ അടുത്ത ഭ്രമണപഥത്തിലാകും ഉപഗ്രഹങ്ങൾ വിന്യസിക്കുക.


കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുന്നത്. ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFC) എത്തിപ്പെടാത്ത കുഗ്രാമങ്ങളിൽ പോലും ഇന്റർനെറ്റ് ഇതുവഴി സാധിക്കും.


 428 ഉപഗ്രഹങ്ങളാണ് വൺവെബ്ബിന്റെ ആദ്യഘട്ടത്തിലുണ്ടാവുക. ഇന്ത്യൻ ടെലികോം കമ്പനി എയർടെലിന്റെ പ്രമോട്ടർമാരായ ഭാരതി ഗ്രൂപ്പ്‍, യുകെ സർക്കാർ, ഫ്രാൻസിന്റെ യൂട്ടെൽസാറ്റ് കമ്യൂണിക്കേഷൻസ് എന്നിവയ്ക്ക് വൺവെബിൽ ഓഹരിപങ്കാളിത്തമുണ്ട്.


ഉപഗ്രഹ കമ്പനിയായ ഹ്യൂഗ്സുമായി

(HughesNet) ചേർന്ന് ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ ഉപഗ്രഹ ബ്രോ‍ഡ്ബാൻഡ് എത്തിക്കുമെന്ന് വൺവെബ് മുൻപ് പ്രഖ്യാപിച്ചിരുന്നു. 


വൺവെബിന്റെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി ഐഎസ്‍ആർഒയുടെ(Indian Space Research Organisation-ISRO) വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യയുമായി (New Space India Limited (NSIL)) വൺവെബ് കരാർ ഒപ്പുവച്ചിട്ടുണ്ട്. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇക്കൊല്ലം തന്നെ വിക്ഷേപണമുണ്ടാകും. 


ഇതേ പറ്റി മുമ്പ് വന്ന വാർത്ത:


Previous Post Next Post