വാട്സ്ആപ് പേ ഉപയോഗിച്ച് പണമിടപാട് നടത്തു ... ക്യാഷ്‌ ബാക്ക് നേടു!!


വാട്സ്ആപ് പേ ഉപയോഗിച്ചുള്ള യുപിഐ പണമിടപാട് നടത്തുമ്പോൾ ക്യാഷ്‌ ബാക്ക് നൽകുന്നു.

 

ലോകമെമ്പാടും 200 കോടി ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പിന്റെ  ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. 49 കോടിയോളം ഉപയോക്താക്കളാണ് വാട്സ്ആപ്പിനു ഇന്ത്യയിലുള്ളത്. 


കൂടുതല്‍ ഉപയോക്താക്കളെയും വ്യാപാരികളെയും വാട്സ്ആപ് പേയ്മെന്റിലേക്ക് ആകര്‍ഷിക്കുന്നതിനായി, വാട്ട്സ്ആപ്പ് ഈ മാസം മുതല്‍ ക്യാഷ്ബാക്ക് അനുവദിച്ചു. ഓരോ ഇടപാടിനും 33 രൂപ വരെ ക്യാഷ്ബാക്ക് ആസൂത്രണം ചെയ്യുന്നതായാണ് സൂചന. അതേസമയം വ്യാപാരികള്‍ക്കും 

 വാട്സ്ആപ്പ് സമാനമായ ഓഫറുകൾ നൽകാൻ സാധ്യതയുണ്ട്.


ഉപയോക്താക്കള്‍ ഇടപാട് നടത്തുന്ന തുക പരിഗണിക്കാതെ തന്നെ വാട്ട്സ്ആപ്പ് 33 രൂപ ക്യാഷ്ബാക്ക് നല്‍കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ക്യാഷ്ബാക്ക് തുക ലഭിക്കുന്നതിന് മിനിമം ട്രാന്‍സ്ഫറിന് യാതൊരു മാനദണ്ഡവും ഉണ്ടാകില്ല. 


ഒരു ഉപയോക്താവിന് മൂന്നു തവണ ക്യാഷ് ബാക്ക് ഓഫറിൽ പണം ലഭിക്കും. മൂന്ന് വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയക്കേണ്ടത്. 


ഓഫറിന് അർഹരായവരുടെ വാട്ട്സ്ആപ്പ് ബാനറിൽ ഗിഫ്റ്റ് ഐക്കൺ ഉണ്ടാവും. ഇതു കണ്ടാൽ ഓഫറിൽ പണം ലഭിക്കും. വാട്ട്സ്ആപ്പ് യുപിഐ നമ്പറിലേക്കായിരിക്കണം പണം അയക്കേണ്ടത്. ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ യുപിഐ ഐഡി നൽകിയോ ഉള്ള ട്രാൻസാക്ഷനുകൾക്ക് ഓഫർ ബാധകമല്ല. 


വാട്ട്‌സ് ആപ്പിലൂടെ പണം അയക്കുന്ന ഉപഭോക്താവിന് ഓരോ ട്രാൻസാക്ഷനും 11 രൂപ വീതമാണ് ലഭിക്കുക. ഇതിന് മിനിമം ട്രാൻസാക്ഷൻ പരിധിയില്ല എന്നതും പ്രത്യേകതയാണ്. കുറഞ്ഞത് 30 ദിവസമായി വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്ന വ്യക്തികൾ ക്യാഷ് ബാക്കിന് അർഹരാണ്. പക്ഷേ എല്ലാ ഉപഭോക്താക്കൾക്കും ട്രാൻസാക്ഷനിലൂടെ ക്യാഷ് ബാക്ക് ലഭിക്കുന്നില്ല.


പണമിടപാട് നടത്തുമ്പോൾ പ്രമോഷൻ ബാനർ കാണാൻ സാധിക്കുന്നവർക്ക് മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളു. വാട്ട്‌സ് ആപ്പ് ബിസിനസ് പ്രൊഫൈൽ ഉള്ളവർക്ക് ക്യാഷ് ബാക്ക് ലഭിക്കില്ല.


വാട്സ്ആപ് പേ വഴി നിങ്ങൾക്ക് എങ്ങനെ പണം അയക്കാം?


https://tech.openmalayalam.com/2021/10/how-can-you-send-money-through-whatsapp-pay.html?m=1



Previous Post Next Post