പാർട്ട് 1: വിശ്വസിച്ചാലും ഇല്ലെങ്കിലും!! ഇവർ വിരൂപരാകാൻ ലക്ഷങ്ങൾ ചെലവാക്കുന്നവർ!!

സാത്താൻ രൂപത്തോട് അതിയായ ആരാധന.

ബ്ലാക്ക് ഏലിയൻ പ്രോജക്റ്റ് (Black Alien Project) എന്ന പേജിൽ  700,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിള്ള ആന്റണി ലോഫ്രെഡോ  (Anthony Lofredo) എന്ന ഫ്രഞ്ചുകാരൻ

വൈരൂപ്യം സ്വീകരിക്കാൻ കാരണം ചെകുത്താനോടുള്ള ആരാധനയാണത്രെ. 


ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് വാർത്തകളിൽ ഇടം നേടിയ ഇയാൾ ശസ്ത്രക്രിയിലൂടെ നാവ് നെടുകെ കീറിയും  ടാറ്റൂ ചെയ്തിട്ടുണ്ട്. അടുത്തിടെ  തന്റെ മേൽച്ചുണ്ടുകൾ സർജറിയിലൂടെ നീക്കം ചെയ്തു. ഈയിടെ രണ്ട് ചെവിയും മുറിച്ചു കളഞ്ഞു എന്നു വാർത്തയും വന്നിരുന്നു.

കറുത്ത അന്യഗ്രഹജീവികളെ പോലെയാണ് 33 കാരനായ ആന്റണിയുടെ ഇപ്പോഴത്തെ രൂപം. മുഖം, ചുണ്ട്, നാക്ക്, കണ്ണ് എന്നിവിടങ്ങളിലെല്ലാം ഇയാൾ ടാറ്റൂ ചെയ്തു കഴിഞ്ഞു.




Previous Post Next Post