കേരളാ സർക്കാറിൻ്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ (KFON) തയ്യാർ!!

കേരളാ സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ–ഫോണിന്റെ ഇന്റർനെറ്റ് കണക്‌ഷൻ വീടുകളിലേക്ക്. 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കെ–ഫോൺ പദ്ധതിക്കു തുടക്കമിട്ടത്.


14 ജില്ലകളെയും ബന്ധിപ്പിച്ച് വൈദ്യുതി തൂണുകളിലൂടെ വലിച്ച വമ്പൻ കേബിൾ ശൃംഖലയാണ് കെ–ഫോണിന്റെ നട്ടെല്ല്. 2,600 കിലോമീറ്റർ ദൂരമാണ് കേബിൾ സ്ഥാപിക്കുന്നത്. ഇതിൽ 2,045 കിലോമീറ്റർ കേബിൾ സ്ഥാപിക്കൽ പൂർത്തിയായതായി.


ആവശ്യകാരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ശേഖരിക്കും.  പട്ടിക പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കും ഇന്റർനെറ്റ് സേവന ദാതാക്കൾക്കും കൈമാറും. 

പ്രാദേശിക ഇന്റർനെറ്റ് സേവനദാതാക്കളാണ് ബിപിഎൽ കുടുംബങ്ങളിലേക്ക് ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുക. 


കെ–ഫോൺ കണക്‌ഷൻ നൽകാൻ ഒരു ജില്ലയിൽ ഒരു സേവനദാതാവിനെ (Internet Service Provider -ISP) വീതം കണ്ടെത്താനാണ് ആലോചിക്കുന്നത്. ഇതിനായി 3 വർഷത്തിലേറെയായി ഇന്റർനെറ്റ് സേവനം നൽകുന്നവരിൽ നിന്ന് ഉടൻ ടെൻഡർ വിളിക്കും. 

• ആദ്യം ഓരോ മണ്ഡലത്തിലും 500 കണക്‌ഷൻ

പ്രഥമ ഘട്ടത്തിൽ ഒരു നിയോജക മണ്ഡലത്തിൽ 500 വീതം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ തീരുമാനമായി. 

•  ഒന്നര ജിബി ഡേറ്റ/15 Mbps വരെ

സെക്കൻഡിൽ 10 മുതൽ 15 വരെ എംബി വരെ വേഗത്തിൽ ദിവസം ഒന്നര ജിബി ഡേറ്റയാണ് ഒരു വീട്ടിൽ ഉപയോഗിക്കാൻ കഴിയുക.





Previous Post Next Post