TECH Malayalam | Latest News Updates From Technology In Malayalam

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തോ? അക്കൗണ്ട് എങ്ങനെ വീണ്ടെടുക്കാം


നിങ്ങളുടെ സമ്മതമില്ലാതെ ആർക്കും ആക്‌സസ് ചെയ്യാൻ പാടില്ലാത്ത ഒരു സ്വകാര്യ ഇടമാണ് നിങ്ങളുടെ Facebook അക്കൗണ്ട്. എന്നിരുന്നാലും ഫേസ്ബുക്കിൽ അകൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത് അപൂർവ്വമായ കാര്യമല്ല. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിച്ചുകൊണ്ട്  നിങ്ങളുടെ സുഹൃത്തുക്കളുടെ പോസ്റ്റുകലും സന്ദേശങ്ങളും  നിങ്ങൾ കണ്ടിട്ടുണ്ടാകും. ഒരു ദിവസം നിങ്ങളുടെ ഫേസ്ബുക്ക്  അക്കൗണ്ടും അതുപോലെ ഹാക്ക് ചെയ്യപ്പെട്ടതായി മനസ്സിലാക്കിയാൽ എന്ത് സംഭവിക്കും? നിങ്ങൾക്ക് പരിചയമില്ലാത്ത ഒരാൾക്ക് നിങ്ങളുടെ ഫോട്ടോകളിലേക്കും മെസ്സേഞ്ചറിലേ സന്ദേശങ്ങളിലേക്കും മറ്റ് വ്യക്തിഗത വിവരങ്ങളിലേക്കും അനധികൃത ആക്‌സസ് ഉണ്ടെന്ന് അറിയുന്നത് അത്ര സുഖകരമായ കാര്യമല്ല. എന്നാൽ വിഷമിക്കേണ്ട; നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്സസ് വീണ്ടെടുക്കുന്നതിനുള്ള ഓപ്ഷനുകൾ ഉണ്ട്.

നിങ്ങളുടെ പാസ്‌വേഡ് ഊഹിച്ചോ അവരുടെ ഹാക്കിംഗ് വൈദഗ്ധ്യം ഉപയോഗിച്ചോ മാത്രമേ മറ്റൊരാൾക്ക് നിങ്ങളുടെ Facebook അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിക്കൂ. നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കാൻ നിരവധി സാങ്കേതിക വിദ്യകളുണ്ട്. ഫേസ്ബുക് അകൗണ്ടിൽ നിങ്ങൾ നൽകിയ നിങ്ങളുടെ ഇമെയിലോ പാസ്‌വേഡോ മാറിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ പേരോ ജന്മദിനമോ മാറിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് പരിചയമില്ലാത്ത വ്യക്തികൾക്ക് സുഹൃത്ത് അഭ്യർത്ഥനകൾ അയച്ചിട്ടുണ്ട്, മെസ്സേഞ്ചറിൽ നിങ്ങൾ അയക്കാത്ത ഒരു സന്ദേശം അയച്ചിട്ടുണ്ട് എങ്കിൽ, കൂടാതെ നിങ്ങൾ ചെയ്യാത്ത പോസ്റ്റുകളോ പരസ്യങ്ങളോ നിങ്ങളുടെ ടൈംലൈനിൽ കാണപ്പെട്ടു എങ്കിൽ ഫേസ്ബുക്ക് പറയുന്നതനുസരിച്ച് നിങ്ങളുടെ അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്.

നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയാൽ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ പാസ്‌വേഡ് മാറ്റുക എന്നതാണ്.

ഫേസ്ബുക് മൊബൈൽ ആപ്പിലോ വെബ് സൈറ്റിലോ താഴെ പറയുന്ന സെറ്റിങ്സിൽ പോയി പാസ്സ്‌വേർഡ് മാറ്റാവുന്നതാണ്. 


- "Settings & Privacy" സന്ദർശിക്കുക.
 ശേഷം ആൻഡ്രോയിഡ് ആപ്പിൽ "Security and Login" ടാപ്പ് ചെയ്യുക
(ആപ്പിൾ ഐഒഎസ് ൽ ആണെങ്കിൽ "Privacy Shortcuts " ടാപ്പ് ചെയ്യുക.)  അതിനുശേഷം അകൗണ്ട് സെക്യൂരിറ്റി വിഭാഗത്തിൽ "Change Your Password" ഓപ്ഷൻ തെരഞ്ഞെടുത്ത ശേഷം നിങ്ങൾക്ക് പാസ്സ്‌വേർഡ് മാറ്റാവുന്നതാണ്.


അതേ "Security and Login" പേജിൽ നിങ്ങൾ ലോഗിൻ ചെയ്‌തിരിക്കുന്ന ഉപകരണങ്ങളുടെ പട്ടികയും നിങ്ങൾക്ക് പരിശോധിക്കാം. ഒരു ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് "നിങ്ങൾ എവിടെയാണ് ലോഗിൻ ചെയ്തിരിക്കുന്നത് (Where You're Logged In" എന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടേതല്ലാത്ത ഒരു ഉപകരണമോ ദീർഘകാലമായി നിങ്ങൾ ഉപയോഗിക്കാത്ത ഒരു മൊബൈലോ മറ്റു ഉപകരണങ്ങളോ നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഉടൻ തന്നെ വലതു വശത്തുള്ള ഓപ്ഷനിൽ ലോഗ് ഔട്ട് ക്ലിക്ക് ചെയ്തു നിങ്ങളുടെ അക്കൗണ്ട് ആ ഉപകരണത്തെ നിന്നും ഡീആക്ടിവേറ്റ് ചെയ്യുക.

ശേഷം  Suspicious Login തിരഞ്ഞെടുക്കുക.

Secure Account എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന്, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ Facebook സഹായിക്കുന്ന സെറ്റിങ്ങ്സുകൾ ഓരോന്നായി പൂർത്തിയാക്കുക.

കൂടുതൽ സഹായത്തിനായി നിങ്ങൾക്ക് ഫേസ്ബുക്കിന്റെ help പേജ് വഴിയും Facebook-നെ ബന്ധപ്പെടാം.

- Security and Login പേജിലേക്ക് പോകുക.

- "Get Help" തിരഞ്ഞെടുക്കുക.

- തുടർന്ന് നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി  ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.

നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഹാക്കർ പാസ്സ്‌വേർഡ് മാറ്റി നിങ്ങളെ ലോക്ക് ഔട്ട് ചെയ്തിട്ടുണ്ടെങ്കിൽ Facebook.com/hacked എന്ന പേജിലേക്ക്  പോകുക.

 

 ശേഷം "My Account Is Compromised" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ Facebook അക്കൗണ്ടുമായി ബന്ധപ്പെട്ട ഫോൺ നമ്പർ അല്ലെങ്കിൽ email ID നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ നൽകിയ വിവരങ്ങൾ  നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുമായി അല്ലെങ്കിൽ email ID യുമായി പൊരുത്തപ്പെടുന്നെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് വീണ്ടെടുക്കാൻ Facebook നിങ്ങളെ സഹായിക്കും.അപ്പോൾ ഈ വിവരങ്ങളുമായി യോജിക്കുന്ന User മാരെ ഫെയ്‌സ്‌ബുക്ക്‌ കണ്ടെത്താൻ ശ്രമിക്കും.അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാൽ നിലവിലുള്ളതോ മുൻപുള്ളതോ ആയ പാസ്സ്‌വേർഡ് ചോദിക്കും. പഴയപാസ്സ്‌വേർഡ്‌ മാറ്റിയിട്ടുണ്ടെകിൽ. Secure my Account എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്‌വേർഡ് നൽകരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.പാസ്സ്‌വേർഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയിൽ വിലാസത്തിലേക്ക് അയച്ചുതരാൻ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയിൽ ആയി സെറ്റ് ചെയ്യുക. തുടർന്നുള്ള ചില നിർദ്ദേശങ്ങൾക്ക് കൂടെ മറുപടി നൽകിയാൽ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാൻ കഴിയും.




1 Comments

Previous Post Next Post