സർക്കാർ ബുദ്ധിമുട്ടിക്കുന്നു !!ഷവോമി, ഒപ്പോ വിവോ തുടങ്ങിയ കമ്പനികൾ ഇന്ത്യ വിട്ടേക്കും.

ചൈനീസ് കമ്പനികൾക്കെതിരെ ഇന്ത്യയിൽ തുടരുന്ന റെയിഡുകളും, പിഴയും സഹിക്കാൻ വയ്യാതെ ഷവോമി, ഒപ്പോ, വിവോ അടക്കമുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. 


ഇന്ത്യ വിട്ട്, ഈജിപ്ത്, ഇന്തോനേഷ്യ, ബംഗ്ലാദേശ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കുകയാണ് പദ്ധതി. ഈ രാജ്യങ്ങളിൽ നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ഉഭയകക്ഷി ബന്ധങ്ങൾ, വിപണി സാധ്യതകൾ, മുൻഗണനാ നയങ്ങൾ, തൊഴിൽ ചെലവുകൾ എന്നിവ കമ്പനികൾ വിലയിരുത്തി കൊണ്ടിരിക്കുയാണത്രെ.


ഈജിപ്തിൽ 20 മില്യൻ ഡോളറിന് സ്മാർട്ട്‌ഫോൺ നിർമാണ ഫാക്ടറി ആരംഭിക്കാനുള്ള നടപടികൾ ഒപ്പോ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.



Previous Post Next Post