പ്രവാസികള്‍ക്ക് സന്തോഷവാർത്ത: ഇനി വിദേശ നമ്പറുകളിലും യുപിഐ സൗകര്യം


ഇനി  ഈ നാല് ഗൾഫ് രാജ്യങ്ങളിലെ  പ്രവാസികൾക്ക്  എൻ.ആർ.ഐ അക്കൗണ്ടുകൾ വഴി ഇന്ത്യയിലെ യുപിഐ (Unified Payments Interface) സംവിധാനവുമായി ഇനി പണമിടപാടുകൾ നടത്താം. യുപിഐയുടെ ക്യുആർ കോഡ് സ്കാൻ ചെയ്തു പണം ഡിജിറ്റലായി കൈമാറാം. ഒമാൻ, യുഎഇ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ യു.പി.ഐ സൗകര്യം ലഭിക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാൻറാവു കരാട് പറഞ്ഞു.

നിലവിൽ ഇന്ത്യന്‍ ഫോൺ നമ്പറുകളിൽ നിന്ന് മാത്രമായിരുന്നു യുപിഐ വഴി പണമിടപാട് നടത്താന്‍ സാധിച്ചിരുന്നത്. ഇനി മുതൽ പുതിയ സംവിധാനത്തിലൂടെ വിദേശ നമ്പറുകളുമായും നാട്ടിലുള്ള  എൻആര്‍ഐ അക്കൗണ്ടുമായും യുപിഐ ബന്ധിപ്പിക്കാം.  ആകെ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുപിഐ ഉപയോഗിക്കാനുള്ള  സൗകര്യം. സിങ്കപ്പൂര്‍, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, യുഎസ്എ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവയാണ് ഈ 10 രാജ്യങ്ങള്‍. ഇതിൽ ഗള്‍ഫ് മേഖലയിൽ നിന്ന് നാലു രാജ്യങ്ങളാണ് ഉള്ളത്.  നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) മഷ്‌റക് ബാങ്കിന്റെ നിയോപേയും തമ്മിലുള്ള സമീപകാല സഹകരണം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (UAE) എൻആർഐകൾക്ക് പുതിയ വഴികൾ തുറന്നുകൊടുത്തു, ഇത് വിദേശത്ത് പണമിടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നു.

യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ ഉപയോഗിക്കുന്നതിന്, യുപിഐ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന  ഒരു ഇന്ത്യൻ ബാങ്കിൽ എൻആർഐ അക്കൗണ്ട് ഉണ്ടെന്ന് എൻആർഐകൾ ഉറപ്പാക്കണം. കൂടാതെ Google Pay, Paytm, PhonePe അല്ലെങ്കിൽ   BHIM പോലുള്ള UPI പേയ്‌മെന്റ് സപ്പോർട്ട് ചെയ്യുന്ന  ഒരു മൊബൈൽ ആപ്പും ഡൗൺലോഡ് ചെയ്യേണ്ടതാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, എൻആർഐകൾക്ക് അവരുടെ വിദേശ ഫോൺ നമ്പറുകൾ അവരുടെ എൻആർഐ അക്കൗണ്ടുകളിലേക്ക് ലിങ്ക് ചെയ്യാനും NEOPAY ടെർമിനലുകളുള്ള ഈ രാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ UPI പേയ്‌മെന്റുകൾ നടത്താനും കഴിയും.

ജി20 രാജ്യങ്ങളുടെ സമ്മേളനത്തിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. അതിന് മുന്നോടിയായാണ് യുപിഐ സംവിധാനം വിദേശികള്‍ക്കും പ്രവാസികള്‍ക്കും തുറന്നു കൊടുക്കുന്നത്. പ്രവാസികള്‍ക്ക് ലഭിക്കുന്ന പോലെ എല്ലാ സ്ഥലത്തും യുപിഐ സംവിധാനം ഉപയോഗിക്കാനുള്ള സൗകര്യം ലഭിക്കില്ല. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ആദ്യ ഘട്ടത്തില്‍ ലഭിക്കില്ല. ബെംഗളൂരു, മുംബൈ, ദില്ലി വിമാനത്താവളത്തില്‍ ഇറങ്ങുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഈ സേവനം ലഭിക്കുക. ലഭിക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യയിലെ ബാങ്കുകളും ചേർന്നു രൂപം നൽകിയ ദേശീയ പേയ്മെന്റ് കോർപറേഷനാണ് യുപിഐ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത്. 

Also read:

യൂപിഐ വഴി ഒരു ദിവസം എത്ര തുകയുടെ ഇടപാടുകൾ? എത്ര തവണ വരെ ? അറിയാം...!!

Previous Post Next Post