ചാറ്റ്ജിപിടിയേയും ഗൂഗിള്‍ ജെമിനിയേയും പിന്നിലാക്കി ഇന്ത്യയുടെ സ്വന്തം സര്‍വം എഐ

 


എഐ മോഡലുകളുടെ കാര്യം വരുമ്പോഴേക്കും യുഎസിലും ചൈനയിലുമാണ് പലരുടെയും ശ്രദ്ധ ചെന്നെത്തുന്നത്. 

ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ മറ്റാരേക്കാളും ശേഷി ഉണ്ടായിരുന്നിട്ടും പ്രധാന എഐ വികസനത്തിന്റെ ഉറവിടമായി വളരെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ.

എന്നാല്‍ ബംഗളൂരു ആസ്ഥാനമായുള്ള സ്‌റ്റാർട്ടപ്പ് കമ്പനിയായ സർവം എഐ ആ ധാരണയെ ഒന്നാകെ പൊളിച്ചെഴുതുകയാണ്.

ഇന്ത്യയില്‍ ആദ്യം മുതല്‍ അടിസ്ഥാന എഐ മോഡലുകള്‍ കമ്പനി സൃഷ്‌ടിക്കുന്നു എന്നതാണ് പ്രധാന കാര്യം. 

ഈ ആഴ്‌ച അതിന്റെ രണ്ട് ടൂളുകള്‍, സർവം വിഷൻ, ബുള്‍ബുള്‍ എന്നിവ വളരെയധികം കോളിളക്കമുണ്ടാക്കി മുന്നേറുകയാണ്. ലോകോത്തര നിലവാരത്തിലുള്ള മോഡലുകള്‍ കൊണ്ട് സർവം എഐ പലരുടെയും പേടി സ്വപ്‌നമായി മാറുകയാണ്.

സർവം വിഷൻ അതിന്റെ വൈദഗ്ധ്യത്തിന്റെ മേഖലയായ ഒപ്റ്റിക്കല്‍ ക്യാരക്റ്റർ റെക്കഗ്നിഷനിലെ ചില മാനദണ്ഡങ്ങളില്‍ ചാറ്റ്ജിപിടി, ഗൂഗിള്‍ ജെമിനി, ആന്ത്രോപിക് ക്ലോഡ് തുടങ്ങിയ എഐ മോഡലുകളെക്കുറിച്ച്‌ അപേക്ഷിച്ചു നോക്കുമ്പോള്‍ മികവ് പുലർത്തുന്നു. 

ഉപയോക്താക്കളില്‍ നിന്നും വിദഗ്‌ധരില്‍ നിന്നും ഒരുപോലെ പ്രശംസ നേടുന്ന തരത്തില്‍ അതിന്റെ പ്രകടനം വളരെ മികച്ചതായി തുടരുകയാണ്.

സർവം എഐ സഹസ്ഥാപകനായ പ്രത്യുഷ് കുമാർ അടുത്തിടെ കമ്പനിയുടെ ഇൻ-ഹൗസ് എഐ മോഡലുകളില്‍ നിന്നുള്ള ഏറ്റവും പുതിയ നേട്ടങ്ങളുടെ വിശദാംശങ്ങള്‍ പങ്കിട്ടു. കമ്പനിയുടെ അഭിപ്രായത്തില്‍, ഓള്‍മോസിആർ-ബെഞ്ചില്‍ സർവം വിഷൻ 84.3 ശതമാനം കൃത്യത സ്കോർ കൈവരിച്ചു. 

ജെമിനി 3 പ്രോ, ഡീപ്‌സീക്ക് പോലുള്ള സമീപകാല ഒസിആർ മോഡലുകളേക്കാള്‍ സ്‌കോർ കൂടുതലാണ്, ഇത്. ഇക്കാര്യത്തില്‍ ചാറ്റ്ജിപിടി വളരെ താഴ്ന്ന റാങ്കിലാണ്.

കൂടാതെ, AI സിസ്‌റ്റങ്ങള്‍ യഥാർത്ഥ ലോക ഡോക്യുമെന്റുകള്‍ എങ്ങനെ വായിക്കുകയും മനസിലാക്കുകയും ചെയ്യുന്നു എന്ന് പരിശോധിക്കുന്ന ഒരു മാനദണ്ഡത്തിലും സർവം വിഷൻ മികച്ച സ്കോർ നേടി. 

ഇത് മൊത്തത്തില്‍ 93.28 ശതമാനം സ്കോർ ചെയ്‌തു. പ്രത്യേകിച്ച്‌ സങ്കീർണ്ണമായ ലേ ഔട്ടുകള്‍, സാങ്കേതിക പട്ടികകള്‍, ഗണിത ശാസ്ത്ര ഫോർമുലകള്‍ എന്നിവയില്‍.

ഇതോടെ ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ എഐ ടൂളിന്റെ പ്രകടനം ആഗോള ശ്രദ്ധ ആകർഷിച്ചു വന്നിരിക്കുന്നത്. 

ഇൻഡിക്-ലാംഗ്വേജ് മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിന് മുമ്പ് ചോദ്യം ചെയ്യപ്പെട്ട സർവം ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്ന നിലയിലേക്ക് മാറുമ്പോള്‍ ഇത് ഇന്ത്യയിലെ എഐ മേഖലയ്ക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണ്.

Previous Post Next Post