നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിരോധനം അവസാനിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം ഗൂഗിൾ പ്ലേസ്റ്റോറിൽ തിരിച്ചെത്തി. ജൂൺ 22 അർദ്ധരാത്രിയോടെ നിരോധന കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ചൊവ്വാഴ്ച രാവിലെ ഗൂഗിൾ ആപ്പ് പുനഃസ്ഥാപിച്ചത്. പ്ലേസ്റ്റോറിൽ ആപ്പ് ഔദ്യോഗികമായി തിരിച്ചെത്തുന്നതിന് മുൻപ് തന്നെ നിലവിലുള്ള ചില ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോം ലഭ്യമായിത്തുടങ്ങിയിരുന്നു.
