കൊച്ചി: സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ വർദ്ധിപ്പിച്ചതിന് പിന്നാലെ ഉപയോക്താക്കളെ ആകർഷിക്കാൻ വമ്പൻ ഓഫറുമായി പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ (BSNL). 2399 രൂപയുടെ ജനപ്രിയ ലോങ്-ടേം പ്രീപെയ്ഡ് പ്ലാനിലാണ് കൂടുതൽ ദിവസത്തെ വാലിഡിറ്റി നൽകുന്നത്.
നിലവിൽ 365 ദിവസത്തെ (ഒരു വർഷം) വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. എന്നാൽ ഈ ഓഫറിലൂടെ 47 ദിവസം കൂടി അധികമായി ലഭിക്കുന്നതോടെ ആകെ വാലിഡിറ്റി 412 ദിവസമായി ഉയരും. അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 2 ജി.ബി അതിവേഗ ഡാറ്റ, ദിവസം 100 എസ്.എം.എസ് (SMS) എന്നിവയാണ് 2399 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്.
ദിവസേനയുള്ള 2 ജി.ബി ഡാറ്റാ പരിധി പൂർത്തിയായാൽ ഇന്റർനെറ്റ് വേഗത 40 Kbps ആയി കുറയും. കൂടാതെ ചില തിരഞ്ഞെടുക്കപ്പെട്ട വാല്യൂ ആഡഡ് സേവനങ്ങളും (VAS) ഓഫറിന്റെ ഭാഗമായി സൗജന്യമായി ലഭ്യമാകും. കുറഞ്ഞ ചെലവിൽ കൂടുതൽ വാലിഡിറ്റിയും ഡാറ്റയും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ ഓഫർ വലിയ ആശ്വാസമാകും.
