ഇനി പോക്കറ്റ് കാലിയാകും; മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടാൻ കമ്പനികൾ

 

ന്യൂഡൽഹി: രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കൾ മൊബൈൽ റീചാർജ് നിരക്കുകൾ വീണ്ടും കുത്തനെ കൂട്ടാനൊരുങ്ങുന്നു. ശരാശരി വരുമാനം (ARPU) വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റീചാർജ് പ്ലാനുകളിൽ വലിയ നിരക്കുവർദ്ധനവിന് കമ്പനികൾ തയ്യാറെടുക്കുന്നത്.

വിവിധ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ 10 ശതമാനം മുതൽ 20 ശതമാനം വരെ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് സൂചന. നിരക്കുവർദ്ധനവ് ഉടൻ തന്നെ പ്രാബല്യത്തിൽ വരുത്താനാണ് ടെലികോം കമ്പനികളുടെ നീക്കം. ഫോൺ അധിഷ്ഠിത സേവനങ്ങൾക്ക് ചെലവ് ഏറുന്നത് സാധാരണക്കാരായ ഉപഭോക്താക്കളുടെ പ്രതിമാസ ബജറ്റിനെ വലിയ രീതിയിൽ ബാധിക്കും.

5G ശൃംഖലാ വികസനത്തിനായുള്ള ഭീമമായ നിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവുമാണ് നിരക്കുവർദ്ധനവിന് കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.


Previous Post Next Post